കാലം പറക്ക്ണ് നാടകം നാളെ അരങ്ങില്‍
1580443
Friday, August 1, 2025 5:30 AM IST
കോഴിക്കോട്: കോഴിക്കോട് സങ്കീര്‍ത്തനയുടെ കാലം പറക്ക്ണ് എന്ന നാടകം നാളെ വൈകിട്ട് ഏഴിന് ടൗണ്‍ഹാളില്‍ അരങ്ങേറുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. പി.വി. ചന്ദ്രന് ഉദ്ഘാടനം ചെയ്യും.
പുതിയ കുട്ടികള്‍ക്ക് എന്താണ് സംഭവിക്കുന്നതെന്ന് പറഞ്ഞ് അവരെ മാത്രം കുറ്റപ്പെടുത്താതെ, സിലബസിന് പുറത്തുള്ള പാഠങ്ങള്‍ കുട്ടികള്‍ക്ക് പകര്‍ന്നു കൊടുത്തോയെന്ന് മുതിര്‍ന്നവരും ആത്മ പരിശോധന നടത്തണമെന്ന ഗൗരവകരമായ വിഷയമാണ് നാടകത്തിലൂടെ ചര്‍ച്ചചെയ്യുന്നത്.
പ്രദീപ് കുമാര്‍ കാവുംന്തറയാണ് നാടക രചന നിര്‍വഹിച്ചിട്ടുള്ളത്. രമേശ് കാവില്‍ ഗാനങ്ങളും ഉദയകുമാര്‍ അഞ്ചല്‍ സംഗീതവും നിര്‍വഹിക്കുന്നു.രാജീവ് മമ്മിളിയാണ് സംവിധാനം. വാര്‍ത്താസമ്മേളനത്തില്‍ സജി മൂരാട്, പ്രകാശ് നന്തി, ചന്ദ്രന് എന്നിവര്‍ പങ്കെടുത്തു.