ലിസ കോളജില്‍ സെമിനാര്‍ നടത്തി
1580441
Friday, August 1, 2025 5:30 AM IST
ഈങ്ങാപുഴ: വനിതാകമ്മീഷന് ലിസ കോളജിലെ വിമണ്സെല്ലുമായി സഹകരിച്ചുകൊണ്ട് സൈബര്‍ലോകവും യുവതലമുറയും എന്ന വിഷയത്തില്‍ ജില്ലാ സെമിനാര്‍ നടത്തി.
വനിതാകമ്മീഷന് അധ്യക്ഷ അഡ്വ. പി. സതീദേവി ഉദ്ഘാടനം ചെയ്തു. കോളജ് പ്രിന്‍സിപ്പല്‍ ഡോ. ബെന്നി ജോസഫ് അധ്യക്ഷനായിരുന്നു. കോളജ് വിമണ്‍സെല്‍ കോ ഓര്‍ഡിനേറ്റര്‍ എന്‍.അശ്വതി, സ്റ്റുഡന്റ് പ്രതിനിധി അബിയാ ബിജോയ്,
വൈസ് പ്രിന്‍സിപ്പല്‍ ഡോ. കെ.ജോബി എന്നിവര്‍ പ്രസംഗിച്ചു. സൈബര്‍ലോകവും യുവതലമുറയും എന്ന വിഷയത്തില്‍ റിട്ട. പോലീസ് ഓഫീസര്‍ സത്യന് കാരയാട് ക്ലാസെടുത്തു.