കാട്ടുപന്നികൾ വാഴകൃഷി നശിപ്പിച്ചു
1580696
Saturday, August 2, 2025 5:20 AM IST
കൂരാച്ചുണ്ട്: പഞ്ചായത്ത് നാലാം വാർഡ് കക്കയം മുപ്പതാം മൈലിലെ വാഴകൃഷി കാട്ടുപന്നികൾ പാടെ തകർത്തു.
കർഷകൻ ചീടിക്കുഴി രാഘവന്റെ കൃഷിയിടത്തിലെ 400 ഓളം വാഴകളാണ് കാട്ടുപന്നികൾ നശിപ്പിച്ചത്.
വൻ തുക ചെലവഴിച്ച് പരിപാലിച്ചുവന്ന വാഴ കൃഷിയാണ് നശിച്ചത്. കക്കയം മേഖലയിൽ കാട്ടുപന്നികളുടെ ശല്യം രൂക്ഷമാണ്. കാട്ടുപന്നികളെ നശിപ്പിക്കാനുള്ള അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം ഉയരുന്നത്.