കോ​ഴി​ക്കോ​ട്: സു​ര​ക്ഷി​ത​മ​ല്ലാ​ത്ത ട്യൂ​ഷ​ന്‍ സെ​ന്‍റ​റു​ക​ളു​ടെ കെ​ട്ടി​ട​ങ്ങ​ള്‍ പ​ഞ്ചാ​യ​ത്ത്ത​ല ചൈ​ല്‍​ഡ് പ്രൊ​ട്ട​ക്ഷ​ന്‍ ക​മ്മി​റ്റി​ക​ള്‍ പ​രി​ശോ​ധി​ക്ക​ണമെന്ന് ജില്ലാ ക​ളക്ട​ര്‍ നി​ര്‍​ദേ​ശി​ച്ചു. കു​ട്ടി​ക​ളു​ടെ മാ​ന​സി​കാ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ള്‍ വി​ല​യി​രു​ത്തു​ന്ന​തി​നാ​യി ചേർന്ന ജി​ല്ലാ​ത​ല ചൈ​ല്‍​ഡ് പ്രൊ​ട്ട​ക്ഷ​ന്‍ ക​മ്മി​റ്റി യോ​ഗത്തിലാണ് കളക്ടറുടെ നിർദേശം.

കു​ട്ടി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​ശ്ന​ങ്ങ​ള്‍ കൃ​ത്യ​മാ​യി രേ​ഖ​പ്പെ​ടു​ത്താ​നും സ്‌​കൂ​ളു​ക​ളി​ല്‍ ചൈ​ല്‍​ഡ് പ്രൊ​ട്ട​ക്ഷ​ന്‍ ബോ​ര്‍​ഡും ന​മ്പ​റും സ്ഥാ​പി​ക്കാ​നും ജി​ല്ലാ ക​ള​ക്ട​ര്‍ സ്നേ​ഹി​ല്‍ കു​മാ​ര്‍ സിം​ഗി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍​ന്നയോ​ഗ​ത്തി​ല്‍ തീരുമാനിച്ചു.

വാ​ര്‍​ഡ്ത​ല ചൈ​ല്‍​ഡ് പ്രൊ​ട്ട​ക്ഷ​ന്‍ ക​മ്മി​റ്റി (സി​പി​സി) യോ​ഗം ചേ​ർന്ന് സ്‌​കൂ​ള്‍ കൗ​ണ്‍​സി​ല​ര്‍​മാ​രി​ല്ലാ​ത്ത സ്വ​കാ​ര്യ സ്‌​കൂ​ളു​ക​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​യി​ല്‍ കൗ​ണ്‍​സി​ല​ര്‍​മാ​രെ നി​യ​മി​ക്കണം. ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ല്‍​നി​ന്ന് വ​രു​ന്ന കു​ടും​ബ​ങ്ങ​ളി​ലെ കു​ട്ടി​ക​ള്‍​ക്ക് അ​ങ്ക​ണ​വാ​ടി, ക്ര​ഷു​ക​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ സൗ​ക​ര്യ​മൊ​രു​ക്കാ​നു​ള്ള ന​ട​പ​ടി​ക​ള്‍ പ​രി​ശോ​ധി​ക്കാ​നും യോ​ഗ​ത്തി​ല്‍ തീ​രു​മാ​നി​ച്ചു.

ക​ള​ക്ട​റു​ടെ ചേം​ബ​റി​ല്‍ ചേ​ര്‍​ന്ന യോ​ഗ​ത്തി​ല്‍ എ​സ്എ​സ്‌​കെ ഡി​പി​ഒ പി.​എ​ന്‍. അ​ജ​യ​ന്‍, ഡി​എ​ല്‍​ഒ എം. ​സി​നി, ഡി​സി​പി​സി പ്രോ​ഗ്രാം ഓ​ഫീ​സ​ര്‍ പി.​പി. അ​നി​ത, ഡി​ഡി​ഇ കെ. ​ശി​വ​ദാ​സ​ന്‍, ഡി​പി​ഒ സു​ധീ​ഷ് എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.