രാജ്യാന്തര ചലച്ചിത്രോത്സവം: കാമ്പസ് പര്യടനവും സിനിമാ സംവാദവും നടത്തി
1581498
Tuesday, August 5, 2025 7:41 AM IST
കോഴിക്കോട്: എട്ട് മുതല്‍ 11 വരെ കോഴിക്കോട് നടക്കുന്ന മേഖലാ രാജ്യാന്തര ചലച്ചിത്രോത്സവത്തിന്റെ പ്രചാരണാര്‍ഥം മലബാര്‍ ക്രിസ്ത്യന്‍ കോളജില്‍ കാന്പസ് പര്യടനവും സിനിമാ സംവാദവും നടത്തി. സംവിധായകനും നടനുമായ മുസ്തഫ, നടന്മാരായ അപ്പുണ്ണി ശശി, പ്രദീപ് ബാലന് എന്നിവര്‍ സമകാലിക സിനിമാ വിഷയങ്ങളെക്കുറിച്ച് സംവദിച്ചു.
ക്രിസ്ത്യന്‍ കോളജിലെ ഫിലിം ക്ലബുമായി സഹകരിച്ച് നടന്ന പരിപാടിയില്‍ ചലച്ചിത്രോത്സവ സ്വാഗത സംഘം കണ്‍വീനര്‍ കെ.ജെ. തോമസ് അധ്യക്ഷത വഹിച്ചു. ചലച്ചിത്രോത്സവ സ്വാഗത സംഘം കണ്‍വീനര്‍ കെ.ടി. ശേഖര്‍, ഡെലിഗേറ്റ് കമ്മിറ്റി കണ്‍വീനര്‍ പി.കെ. ബവേഷ്, ഫിലിം ക്ലബ് കോ ഓര്‍ഡിനേറ്റര്‍ പി.റോഷ്നി, കാര്‍ത്തിക് എന്നിവര്‍ പ്രസംഗിച്ചു.