സിജോ ജോസഫിന് ബേബി പെരുമാലില്‍ കര്‍ഷക അവാര്‍ഡ് സമ്മാനിച്ചു
1581487
Tuesday, August 5, 2025 7:40 AM IST
തിരുവമ്പാടി: കത്തോലിക്കാ കോണ്‍ഗ്രസ് ഗ്ലോബല്‍ ഭാരവാഹി, മാധ്യമ പ്രവര്ത്തകന് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്ന ബേബി പെരുമാലിയുടെ സ്മരണയ്ക്ക് വേണ്ടി തിരുവമ്പാടി തിരുഹൃദയ ഫൊറോന പള്ളി ഏര്‍പ്പെടുത്തിയ ബേബി പെരുമാലില്‍ കര്‍ഷക അവാര്‍ഡ് പുല്ലൂരാംപാറ കണ്ടെത്തും തൊടികയില്‍ സിജോ ജോസഫിന് ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ സമ്മാനിച്ചു.
കാര്‍ഷിക മേഖലയിലെ വൈവിധ്യം, നൂതന സങ്കേതങ്ങള്‍ ഉപയോഗിച്ചുള്ള കൃഷി സമ്പ്രദായം എന്നിവ പരിഗണിച്ചാണ് വിദഗ്ധ സമിതി സിജോ ജോസഫിനെ അവാര്‍ഡിന് തെരഞ്ഞെടുത്തത്.
20,001 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാര്‍ഡ്. ഫൊറോന വികാരി ഫാ.തോമസ് നാഗപറമ്പില്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ അസിസ്റ്റന്റ് വികാരി ഫാ. ജേക്കബ് തിട്ടയില്‍, പാരീഷ് സെക്രട്ടറി തോമസ് വലിയപറമ്പന്‍, ട്രസ്റ്റി ബൈജു കുന്നുംപുറത്ത് എന്നിവര്‍ പ്രസംഗിച്ചു.