തെരുവ് നായയുടെ ആക്രമണത്തിൽ വയോധികയ്ക്ക് പരിക്ക്
1581485
Tuesday, August 5, 2025 7:40 AM IST
തലപ്പുഴ: തലപ്പുഴ പൊയിലിൽ തെരുവ് നായയുടെ ആക്രമണത്തിൽ വയോധികയ്ക്ക് പരിക്കേറ്റു. പൊയിൽ സ്വദേശി കപ്പലുമാക്കൽ അന്നമ്മ (72) യ്ക്കാണ് കാലിൽ സാരമായ മുറിവേറ്റത്.
ഇന്നലെ രാവിലെ 6.30 ഓടെ പാൽ വാങ്ങുന്നതിനായി പോകുന്പോൾ റോഡരികിൽ വച്ചായിരുന്നു സംഭവം. നിലത്തു വീണിട്ടും നായ ആക്രമണം തുടരുകയായിരുന്നു.
തുടർന്ന് സ്ഥലത്തെത്തിയവർ ബഹളം വച്ചാണ് നായയെ ഓടിച്ചകറ്റിയതെന്ന് ബന്ധുക്കൾ പറഞ്ഞു. തുടർന്ന് അന്നമ്മയെ വയനാട് ഗവ. മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.