ആധാരം എഴുത്തുകാർ സബ് രജിസ്ട്രാർ ഓഫീസുകൾക്കു മുന്നിൽ ധർണ നടത്തി
1244649
Thursday, December 1, 2022 12:22 AM IST
പുൽപ്പള്ളി: ആധാരം എഴുത്ത് അസോസിയേഷന്റെ നേതൃത്വത്തിൽ സബ് രജിസ്ട്രാർ ഓഫീസുകൾക്കു മുന്നിൽ ധർണ നടത്തി. രജിസ്ട്രേഷൻ വകുപ്പിൽ കരിനിയമങ്ങൾ നടപ്പാക്കുന്നതിൽ പ്രതിഷേധിച്ചായിരുന്നു സമരം. ജില്ലാതല ഉദ്ഘാടനം പുൽപ്പള്ളിയിൽ അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് പി.എം. തങ്കച്ചൻ കൽപ്പറ്റ നിർവഹിച്ചു.
തൊഴിൽ സുരക്ഷ ഇല്ലാതാക്കുന്ന കരിനിയമങ്ങളെ ആധാരം എഴുത്തുകാർ സർവശക്തിയും ഉപയോഗിച്ചു ചെറുക്കുമെന്നു അദ്ദേഹം പറഞ്ഞു. എൻ. പരമേശ്വരൻ നായർ അധ്യക്ഷത വഹിച്ചു.
കെ. ശ്രീനിഷ്, ജയേഷ് ഗോപിനാഥ്, കെ.കെ. ഷാജി, കെ. വിശ്വനാഥൻ, കെ.ജെ. തോമസ്, ബിജു വർഗീസ്, അജേഷ് വിശ്വം, കെ.പി. സുഭാഷ്, രമാദേവി, ലിനിത, എം.എം. സിനി എന്നിവർ പ്രസംഗിച്ചു.