മടക്കിമല ബാങ്കിന്റെ എടിഎം കൗണ്ടർ കോട്ടത്തറയിൽ പ്രവർത്തനം തുടങ്ങി
1245236
Saturday, December 3, 2022 12:33 AM IST
കൽപ്പറ്റ: മടക്കിമല സർവീസ് സഹകരണ ബാങ്കിന്റെ എടിഎം-സിഡിഎം കൗണ്ടർ കോട്ടത്തറയിൽ പ്രവർത്തനം തുടങ്ങി. ടി. സിദ്ദീഖ് എംഎൽഎ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് അഡ്വ.എം.ഡി. വെങ്കിട സുബ്രഹ്മണ്യൻ അധ്യക്ഷത വഹിച്ചു. കൗണ്ടറിൽനിന്നു ആദ്യമായി പണം പിൻവലിക്കുന്നതിന്റെ ഉദ്ഘാടനം കോട്ടത്തറ പഞ്ചായത്ത് പ്രസിഡന്റ് പി.പി. റെനീഷ് നിർവഹിച്ചു.
ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം. മുഹമ്മദ് ബഷീർ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ. അബ്ദുറഹ്മാൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ് ഇ.കെ. വസന്ത, സി.കെ. ഇബ്രാഹിം, വി.ജെ. ജോസ്, സി.കെ. മമ്മൂട്ടി, സി.സി. ദേവസ്യ, എം.കെ. ആലി, കെ. പദ്മനാഭൻ, വൈശ്യൻ മൂസ, പി.എസ്. മാണി, പി. ശോഭനകുമാരി, സി.എ. ത്രേസ്യാമ്മ, പി.കെ. താഹിറ എന്നിവർ പ്രസംഗിച്ചു. ബാങ്ക് വൈസ് പ്രസിഡന്റ് പി. സജീവൻ മടക്കിമല സ്വാഗതവും സെക്രട്ടറി പി. ശ്രീഹരി നന്ദിയും പറഞ്ഞു.