കാരാപ്പുഴ റിസര്‍വോയറില്‍ കാണാതായ സ്ത്രീയെ മരിച്ച നിലയില്‍ കണ്ടെത്തി
1261801
Tuesday, January 24, 2023 10:13 PM IST
കല്‍പ്പറ്റ: കുട്ടത്തോണി മറിഞ്ഞ് കാരാപ്പുഴ റിസര്‍വോയറില്‍ കാണാതായ ആദിവാസി സ്ത്രീയെ മരിച്ച നിലയില്‍ കണ്ടെത്തി. വാഴവറ്റ ഏഴാംചിറ ചീപ്രം കോളനിയിലെ ബാലന്റെ ഭാര്യ മീനാക്ഷി (38) യുടെ മൃതദേഹമാണ് ഇന്നലെ ഉച്ചകഴിഞ്ഞു കണ്ടെത്തിയത്. രണ്ടു ദിവസം മുമ്പാണ് മീനാക്ഷി റിസര്‍വോയറില്‍ വാഴവറ്റ ഭാഗത്ത് അപകടത്തില്‍പ്പെട്ടത്. അഗ്നിരക്ഷാസേനയുടെ നേതൃത്വത്തില്‍ നടത്തിയ തെരച്ചലിലാണ് മൃതദേഹം കണ്ടെത്തിയത്.