തൃക്കൈപ്പറ്റ ദേവാലയം
1262622
Saturday, January 28, 2023 12:45 AM IST
മുട്ടിൽ: തൃക്കൈപ്പറ്റ പള്ളിയിൽ ഇടവക മധ്യസ്ഥനായ വിശുദ്ധ ജോണ് പോൾ രണ്ടാമൻ പിതാവിന്റെയും ദൈവമാതാവായ പരിശുദ്ധ കന്യാമറിയത്തിന്റെയും വിശുദ്ധ സെബസ്റ്റ്യാനോസിന്റെയും തിരുനാൾ തുടങ്ങി. വികാരി ഫാ.ജോജോ ഔസേപ്പറന്പിൽ കൊടിയേറ്റി. ഫെബ്രുവരി അഞ്ചിനാണ് സമാപനം. ദിവസവും വൈകുന്നേരം 4.30 മുതൽ ജപമാല, വിശുദ്ധ കുർബാന, വചന സന്ദേശം, നൊവേന, കാഴ്ചസമർപ്പണം എന്നിവ ഉണ്ടാകും.
നാലിനു വൈകുന്നേരം നാലിന് മാനന്തവാടി രൂപത സഹായമെത്രാൻ മാർ അലക്സ് താരാമംഗലത്തിനു സ്വീകരണം നൽകും. അഞ്ചിനു വൈകുന്നേരം അഞ്ചിനു ആഘോഷമായ തിരുനാൾ പാട്ടുകുർബാന. രാത്രി ഏഴിന് മുക്കംകുന്ന് സെന്റ് ജോർജ് നഗറിലക്ക് പ്രദക്ഷിണം. 8.45ന് വാദ്യമേളങ്ങൾ, ആകാശവിസ്മയം, സ്നേഹവിരുന്ന്.