പ്രസവത്തെത്തുടർന്നു യുവതി മരിച്ചു
1263364
Monday, January 30, 2023 10:24 PM IST
മാനന്തവാടി: പ്രസവത്തെത്തുടർന്നു യുവതി മരിച്ചു. വെള്ളമുണ്ട ഐക്കാരൻ ഷഫീഖിന്റെ ഭാര്യ ഫസ്ന (22) യാണ് മരിച്ചത്. മാനന്തവാടിയിലെ സ്വകാര്യ ആശുപത്രിയിൽ ശനിയാഴ്ച രാവിലെ ഫസ്ന ആണ്‍കുഞ്ഞിന് ജൻമം നൽകിയിരുന്നു. രക്തസ്രാവം ഉണ്ടായതിനെത്തുടർന്നു ഫസ്നയെ മേപ്പാടി സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. ഞായറാഴ്ച രാത്രിയായിരുന്നു മരണം. പുളിഞ്ഞാൽ അഷ്റഫ് - ബുഷ്റ ദന്പതികളുടെ മകളാണ്.