സംസ്ഥാന ബജറ്റിൽ ജീവനക്കാരുടെ ആനുകൂല്യങ്ങൾ പുനഃസ്ഥാപിക്കണമെന്ന്
1264381
Friday, February 3, 2023 12:08 AM IST
കൽപ്പറ്റ: സംസ്ഥാന ബജറ്റിൽ ജീവനക്കാരുടെ തടഞ്ഞുവച്ച ആനുകൂല്യങ്ങൾ പുനഃസ്ഥാപിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്ന് കേരള എൻജിഒ അസോസിയേഷൻ ജില്ലാ പ്രസിഡന്റ് മോബിഷ് പി. തോമസ് ആവശ്യപ്പെട്ടു. കുടിശികയായ പതിനഞ്ചു ഗഡു ക്ഷാമബത്ത, മരവിപ്പിച്ച ലീവ് സറണ്ടർ ആനുകൂല്യം, തടഞ്ഞുവച്ച പേ റിവിഷൻ അരിയർ, പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കൽ എന്നിവ ബജറ്റിൽ പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കേരള എൻജിഒ അസോസിയേഷൻ ജില്ലാ ട്രഷറിക്കു മുന്നിൽ നടത്തിയ പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സി.കെ. ജിതേഷ് അധ്യക്ഷത വഹിച്ചു. എൻ.ജെ. ഷിബു, ഇ.എസ്. ബെന്നി, ലൈജു ചാക്കോ, ഗ്ലോറിൻ സെക്വീര, ഇ.വി. ജയൻ, റോബിൻസണ് ദേവസി, പി.ജെ. ഷിജു, കെ.ജി. പ്രശോഭ്, ശ്രീജിത്ത് കുമാർ, നിഷ മണ്ണിൽ തുടങ്ങിയവർ പ്രസംഗിച്ചു. പ്രതിഷേധ പ്രകടനത്തിന് പി. സെൽജി, എബിൻ ബേബി, കെ.എൻ. റഹ്മത്തുള്ള, ലിതിൻ മാത്യു, എസ്. ശാരിക, പി. നാജിയ, എ. ഭാരതി, സിബി ജോസഫ് തുടങ്ങിയവർ നേതൃത്വം നൽകി.
കൃഷ്ണൻകുട്ടിയുടെ വിയോഗത്തിൽ
അനുശോചിച്ചു
പുൽപ്പള്ളി: എൻസിപി. ജില്ലാ സെക്രട്ടറി പ്രിയ ജോയിയുടെ പിതാവ് ഭൂദാനം നടുക്കുടിയിൽ കൃഷ്ണൻകുട്ടി യുടെ വിയോഗത്തിൽ പാർട്ടി ജില്ലാ കമ്മിറ്റി അനുശോചിച്ചു. ജില്ലാ പ്രസിഡന്റ്, കെ.ബി. പ്രേമാനന്ദൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് വന്ദന ഷാജു, സി.എം. ശിവരാമൻ, ഷാജി ചെറിയാൻ, എ.പി. ഷാബു, അഡ്വ.ശ്രീകുമാർ, ആർ. മല്ലിക, രാജൻ മൈക്കൾ ജോസ്, ജോഷി ജോസഫ്, കെ. അനിരുദ്ധൻ എന്നിവർ പ്രസംഗിച്ചു.