കർഷകത്തൊഴിലാളികൾ റേഷൻ കടകൾക്ക് മുന്നിൽ ധർണ നടത്തി
1265279
Sunday, February 5, 2023 11:56 PM IST
കൽപ്പറ്റ: കെഎസ്കെടിയു ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കർഷകത്തൊഴിലാളികൾ റേഷൻ കടകൾക്കു മുന്നിൽ ധർണ നടത്തി. ഭക്ഷ്യധാന്യ സബ്സിഡിയും തൊഴിലുറപ്പു പദ്ധതി വിഹിതവും വെട്ടിക്കുറയ്ക്കുന്ന കേന്ദ്ര ബജറ്റ് നിർദേശങ്ങളിൽ പ്രതിഷേധിച്ചായിരുന്നു സമരം. എമിലിയിൽ കെഎസ്കെടിയു സംസ്ഥാന കമ്മിറ്റി അംഗം സി.കെ. ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ടി.പി. ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു.
ഇ.എ. രാജപ്പൻ, എം.ടി. ഫിലിപ്പ്, ഇ.കെ. ബിജുജൻ, ബീന രതീഷ് എന്നിവർ പ്രസംഗിച്ചു. ടി.കെ. രുക്മിണി, ഷീജ വാസു, ടി. നളിനി, എ.കെ. രാമചന്ദ്രൻ, എം. ഷാനു, പി.കെ. ശ്രീശൻ എന്നിവർ നേതൃത്വം നൽകി.