അക്ഷരമുറ്റത്ത് ഫലവൃക്ഷത്തൈ നട്ട് വിദ്യാർഥികൾ
1282320
Thursday, March 30, 2023 12:16 AM IST
പുൽപ്പള്ളി: പരീക്ഷകൾ അവസാനിച്ച ദിവസം വിദ്യാലയമുറ്റത്ത് പ്ലാവിൻതൈ നട്ട് ജയശ്രീ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു ബയോളജി വിദ്യാർഥികൾ. കഴിഞ്ഞ ദിവസത്തെ മലയാളം പരീക്ഷയ്ക്കുശേഷമാണ് കുട്ടികൾ അക്ഷരമുറ്റത്ത് ഒത്തുകൂടി ഫലവൃക്ഷത്തെ നട്ടത്. നടുന്നതിനുള്ള തൈ കുട്ടികൾ പ്രിൻസിപ്പൽ കെ.ആർ. ജയരാജ്, ക്ലാസ് അധ്യാപിക അന്പിളി ജി. നായർ എന്നിവർക്ക് കൈമാറി.
ക്ലാസ് അധ്യാപിക അന്പിളി ജി. നായരോടുള്ള സ്നേഹസൂചകമായി പ്ലാവിൻ തൈയ്ക്ക് അന്പിളിത്തിങ്കൾ എന്നു പേരിട്ടു. വൈസ് പ്രിൻസിപ്പൽ പി.ആർ. സുരേഷ്, അധ്യാപകൻ എം.ജി. മാണി, വിദ്യാർഥികളായ അശ്വിൻ സന്തോഷ്, അഞ്ജന ലക്ഷ്മി, കല്യാണി സന്തോഷ്, അർപ്പിത മനോജ്, അഭിനവ്, വിയൂസ്, അലൈസ് സജി എന്നിവർ നേതൃത്വം നൽകി.