വാച്ച്ടവർ ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കില്ലെന്ന്
1338121
Monday, September 25, 2023 1:03 AM IST
ഗൂഡല്ലൂർ: ഓവാലി പഞ്ചായത്തിലെ ഗാന്ധി നഗറിൽ കൃഷിയിടത്തിൽ വനംവകുപ്പ് നിർമിക്കുന്ന വാച്ച്ടവർ ജനങ്ങൾക്ക് യാതൊരു പ്രയാസവും ഉണ്ടാക്കില്ലെന്ന് ഗൂഡല്ലൂർ ആർഡിഒ ഓഫീസിൽ നടന്ന കൂടിയാലോചനാ യോഗത്തിൽ ആർഡിഒ മുഹമ്മദ് ഖുദ്റത്തുള്ള പറഞ്ഞു.
കാട്ടാനകളുടെ സാന്നിധ്യം തിരിച്ചറിയുന്നതിന് വേണ്ടിയാണ് വാച്ടവർ നിർമിക്കുന്നത്. ഇതോടെ കാട്ടാന ശല്യത്തിന് പരിഹാരം കാണാനാകും. ആനകളുടെ സഞ്ചാരം മനസിലാക്കി വനംവകുപ്പിന് നിരീക്ഷണം നടത്താൻ സാധിക്കും.
ഇത് ജനങ്ങൾക്ക് ഉപകരിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. യോഗത്തിൽ ആർഡിഒ അധ്യക്ഷത വഹിച്ചു. തഹസിൽദാർ രാജേശ്വരി, ഡിവൈഎസ്പി ശെൽവരാജ്, എസിഎഫ് കറുപ്പയ്യ, ഓവാലി പഞ്ചായത്ത് പ്രസിഡന്റ് ചിത്രാദേവി, വൈസ് പ്രസിഡന്റ് കെ. സഹദേവൻ, ആനന്ദരാജ് തുടങ്ങിയവർ സംബന്ധിച്ചു.
വാച്ടവർ നിർമാണത്തിനെതിരേ പ്രദേശവാസികൾ സമരം നടത്തി വരികയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് യോഗം ചേർന്നത്.