മുതിർന്ന പൗരൻമാരെ ആദരിച്ചു
1339727
Sunday, October 1, 2023 8:03 AM IST
പുൽപ്പള്ളി: ലോക വയോജനദിനത്തോട് അനുബന്ധിച്ച് കൃപാലയ സ്പെഷൽ സ്കൂളിൽ ഇരുപത്തിമൂന്ന് വർഷങ്ങൾക്ക് മുൻപ് റിട്ടയർ ചെയ്തു വിശ്രമജീവിതം നയിക്കുന്ന സിസ്റ്റർ ജോസിലിയ എസ്എബിഎസിനെ ആദരിച്ചു. എസ്എൻഡിപി യോഗം എം.കെ. രാഘവൻ മെമ്മോറിയൽ ആർട്സ് ആൻഡ് സയൻസ് കോളജിലെ നാഷണൽ സർവീസ് സ്കീമിന്റെയും വുമണ്‍ ഡെവലപ്മെന്റ് സെല്ലിന്റെയും നേതൃത്വത്തിലായിരുന്നു ആദരം.
ജില്ലാ പഞ്ചായത്ത് അംഗം ബിന്ദു പ്രകാശ് ചെതലയം ഫോറസ്റ്റ് റേഞ്ച് ഓഫീസർ മുഹമ്മദ് സമദ് എന്നിവർ നേതൃത്വം നൽകി. കോളജ് പ്രിൻസിപ്പൽ ഡോ.കെ.പി. സാജു അധ്യക്ഷത വഹിച്ചു. കൃപാലയ സ്പെഷൽ സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ ആൻസീന, സ്കൂൾ മനേജർ സിസ്റ്റർ ആൻസ് മരിയ, അധ്യാപകരായ സ്വാതി ബിനോസ്, ധന്യ വിശ്വം, സ്റ്റാഫ് സെക്രട്ടറി എം.ഡി. അലക്സ് എന്നിവർ പ്രസംഗിച്ചു.