കൽപ്പറ്റ: ദുരിതാശ്വാസ പ്രവർത്തനത്തിന്റെ ഭാഗമായുള്ള ആർമി ക്യാന്പുള്ളതിനാൽ 13ന് കൽപ്പറ്റ എസ്കെഎംജെ ഹയർസെക്കഡറി സ്കൂളിൽ നടത്തുവാൻ നിശ്ചയിച്ചിരിക്കുന്ന സ്റ്റെനോ ടൈപ്പിസ്റ്റ്, ക്ലർക്ക് ടൈപ്പിസ്റ്റ്, ടൈപ്പിസ്റ്റ് ഗ്രേഡ് 2, എൽഡി ടൈപ്പിസ്റ്റ്, കോണ്‍ഫിഡൻഷ്യൽ അസിസ്റ്റന്റ് (കാറ്റഗറി നം 064/2023, 146/2023, 159/23, 191/2023, 201/2023, 438/23, 500/2023) തസ്തികയുടെ ഒഎംആർ പരീക്ഷ മുണ്ടേരി ജിവിഎച്ച്എസ്എസിൽ നടക്കും. ഉദ്യോഗാർഥികൾ നിലവിൽ ലഭ്യമാക്കിയിട്ടുളള അഡ്മിഷൻ ടിക്കറ്റുമായി പുതുക്കിയ പരീക്ഷാ കേന്ദ്രത്തിൽ ഹാജരാകണം. പരീക്ഷാ തീയതി, സമയം എന്നിവയിൽ മാറ്റമില്ല.