പുഞ്ചിരിമട്ടം ദുരന്തം: 1.444 ലക്ഷം രൂപയുടെ ചെക്ക് കൈമാറി
1601787
Wednesday, October 22, 2025 6:01 AM IST
കൽപ്പറ്റ: വയനാട് പുഞ്ചിരിമട്ടം ഉരുൾ ദുരന്തബാധിതരുടെ പുനരധിവാസത്തിന് കൈതപ്പൊയിൽ എംഇഎസ് ഫാത്തിമ റഹീം സെൻട്രൽ സ്കൂൾ 1.444 ലക്ഷം രൂപ സ്വരൂപിച്ചു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറുന്നതിനു ഈ തുകയ്ക്കുള്ള ചെക്ക് സ്കൂൾ മാനേജർ കെ.എം.ഡി. മുഹമ്മദ് ജില്ലാ കളക്ടർ ഡി.ആർ. മേഘശ്രീക്ക് നൽകി.
കളക്ടറേറ്റിൽ നടന്ന ചടങ്ങിൽ പ്രിൻസിപ്പൽ ജോസഫ് പുളിമൂട്ടിൽ, വൈസ് ചെയർമാൻ ആർ.കെ. മൊയ്തീൻകോയ ഹാജി, ട്രഷറർ എ.സി. അബ്ദുൾ അസീസ്, പിടിഎ പ്രസിഡന്റ് പി.എ. മൊയ്തീൻ, പിടിഎ വൈസ് പ്രസിഡന്റ് ഹസ്ന സലിം, പിടിഎ അംഗങ്ങളായ ഷംസിയ ജാഫർ, പി.കെ. മുഹമ്മദലി തുടങ്ങിയവർ പങ്കെടുത്തു.