വികസന നേട്ടങ്ങൾ അവതരിപ്പിച്ച് മേപ്പാടി പഞ്ചായത്ത് വികസന സദസ്
1601781
Wednesday, October 22, 2025 5:57 AM IST
മേപ്പാടി: പഞ്ചായത്ത് വികസന സദസ് ഇഎംഎസ് ഹാളിൽ നടത്തി. സഹകരണ ക്ഷേമനിധി ബോർഡ് വൈസ് ചെയർമാൻ സി.കെ. ശശീന്ദ്രൻ പരിപാടി ഉദ്ഘാടനം ചെയ്തു.
വികസനത്തിൽ രാഷ്ട്രീയമില്ലെന്നും വികസനം ഒരുമിച്ച് ചെയ്യേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു. തദ്ദേശ സ്വയംഭരണ ജോയിന്റ് ഡയറക്ടർ കെ.കെ. വിമൽരാജ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ ജോബിഷ് കുര്യൻ, അജ്മൽ സാജിദ്, ജിതിൻ കണ്ണോത്ത്, ബീന സുരേഷ്, പഞ്ചായത്ത് സെക്രട്ടറി എം. ഷാജു, രാഷ്രീയ പാർട്ടി പ്രധിനിധികളായ കെ.കെ. സഹദ്, അബ്ദുറഹ്മാൻ, കോമുക്ക, നജീബ് തുടങ്ങിയവർ പങ്കെടുത്തു.
കഴിഞ്ഞ വർഷങ്ങളിലെ വികസന നേട്ടങ്ങൾ സദസിൽ അവതരിപ്പിച്ചു. ടൗണ്‍ഹാൾ, ലൈബ്രറി ഹാൾ നവീകരണം, ടൗണ്‍ ബസ് സ്റ്റോപ്പ് നിർമാണം, കോട്ടനാട്, നീലിക്കാപ്പ് അങ്കണവാടി കെട്ടിടം നിർമാണം, ഗ്രാമീണ റോഡുകളുടെ അറ്റകുറ്റപ്പണി തുടങ്ങിയ നേട്ടങ്ങങ്ങൾ ചർച്ച ചെയ്തു. ഹോമിയോ, ആയുർവേദ ആശുപത്രികളിൽ യോഗ ഹാൾ നിർമാണം, ഹെൽത്ത് ഗ്രാൻഡ് ഉപയോഗപ്പെടുത്തി മൂന്ന് സബ് സെന്ററുകളുടെ നിർമാണം,
ജൽജീവൻ കുടിവെള്ള പദ്ധതിക്ക് സ്ഥലം ലഭ്യമാക്കൽ, ടാങ്ക് നിർമാണം, ബഡ്സ് സ്കൂൾ പ്രവൃത്തി പൂർത്തിയാക്കൽ, സ്കൂളുകളുടെ നവീകരണം, ചൂരൽമലയിൽ പഞ്ചായത്ത് ഉടമസ്ഥതയിലുള്ള സ്ഥലത്ത് എൽപി സ്കൂൾ ഉൾപ്പെടെ നിർദേശങ്ങൾ ഓപ്പണ്‍ ഫോറത്തിൽ ഉയർന്നു.