വയനാട് ജില്ലാ പഞ്ചായത്തിൽ വനിതകൾക്ക് ഒന്പത് സീറ്റ്
1601783
Wednesday, October 22, 2025 5:57 AM IST
കൽപ്പറ്റ: 17 ഡിവിഷനുകളുള്ള വയനാട് ജില്ലാ പഞ്ചായത്തിൽ ഒന്പത് സീറ്റ് വനിതകൾക്ക്. ജനറൽ വനിതകൾക്ക് ഏഴും പട്ടികവർഗ വനിതകൾക്ക് രണ്ടും സീറ്റാണ് സംവരണം ചെയ്തത്. സംവരണ ഡിവിഷനുകളുടെ നറുക്കെടുപ്പ് കഴിഞ്ഞ ദിവസം നടത്തി.
പനമരവും പടിഞ്ഞാറത്തറയുമാണ് പട്ടികവർഗ വനിതാ സംവരണ ഡിവിഷനുകൾ. തവിഞ്ഞാൽ, നൂൽപ്പുഴ, അന്പലവയൽ, മുട്ടിൽ, വൈത്തിരി, തരുവണ, വെള്ളമുണ്ട എന്നിവയാണ് ജനറൽ വനിതാ സംവരണ സീറ്റുകൾ.
ജനറൽ ഡവിഷനുകൾ: തിരുനെല്ലി, മേപ്പാടി, എടവക, തോമാട്ടുചാൽ, മീനങ്ങാടി, കേണിച്ചിറ. മുള്ളൻകൊല്ലി പട്ടികവർഗത്തിനും കണിയാന്പറ്റ പട്ടികജാതിക്കും സംവരണം ചെയ്ത ഡിവിഷനുകളാണ്.