വൈത്തിരി മണ്ഡലം കണ്വൻഷൻ നടത്തി
1601782
Wednesday, October 22, 2025 5:57 AM IST
വൈത്തിരി: കോണ്‍ഗ്രസ് മണ്ഡലം കണ്വൻഷൻ സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ നടത്തി. ഡിസിസി പ്രസിഡന്റ് ടി.ജെ. ഐസക് ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡന്റ് എ.എ. വർഗീസ് അധ്യക്ഷത വഹിച്ചു. എഐസിസി അംഗം എൻ.ഡി. അപ്പച്ചൻ മുഖ്യപ്രഭാഷണം നടത്തി. കെപിസിസി അംഗം പി.പി. ആലി, ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് പോൾസണ്‍ കൂവക്കൽ, മുസ്ലിം ലീഗ് നിയോജകമണ്ഡലം ജനറൽ സെക്രട്ടറി സലിം മേമന, കെ.വി. ഫൈസൽ, ആർ. രാമചന്ദ്രൻ, എം. രാഘവൻ, വിലാസിനി, ഷിനിൽ തോമസ്, ആഷിക് ജോസഫ്, ഡി.ജെ. പൗലോസ്, മൈക്കിൾ ചുണ്ടേൽ,
കെ.പി. ആന്റണി, ഡി.ജെ. കുര്യൻ, ഇ.കെ. ഷഹീർ, ഷമീർ വൈത്തിരി, ജോഷി ക്രിസ്റ്റി, ചാർലി ബെഞ്ചമിൻ, ഡോളി ജോസ്, വൽസല, ഹേമലത, ദേവു ടീച്ചർ, രാധിക രമേശ് എന്നിവർ പ്രസംഗിച്ചു.