വിദ്യാർഥികൾക്ക് അവസരങ്ങൾ സൃഷ്ടിക്കുക സർക്കാർ ലക്ഷ്യം
1601777
Wednesday, October 22, 2025 5:57 AM IST
കല്ലോടി: എല്ലാ വിദ്യാലങ്ങളിലെയും വിദ്യാർഥികൾക്ക് വൈവിധ്യമായ മേഖലകളിൽ ഒരുപോലെ അവസരങ്ങൾ സൃഷ്ടിക്കുകയാണ് സർക്കാർ ലക്ഷ്യമെന്ന് മന്ത്രി ഒ.ആർ. കേളു. കല്ലോടി സെന്റ് ജോസഫ്സ് യുപി സ്കൂളിൽ മന്ത്രിയുടെ പ്രത്യേക വികസന ഫണ്ടിൽ നിന്നും തുക വിനിയോഗിച്ച് നിർമിച്ച പാചകപ്പുരയുടെയും എടവക ഗ്രാമപ്പഞ്ചായത്ത് വാർഷിക പദ്ധതിയിലുൾപ്പെടുത്തി ലഭ്യമാക്കിയ വാട്ടർ പ്യൂരിഫയറുകളുടെയും ഉദ്ഘാടനം നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു മന്ത്രി. വിദ്യാർഥികൾക്ക് മനോഹരമായതും മികച്ച അടിസ്ഥാന സൗകര്യങ്ങളുള്ള സ്കൂളുകളുകൾഒരുക്കുകയാണ് സർക്കാരെന്നും മന്ത്രി കൂട്ടിച്ചേർത്തു.
സ്കൂളിൽ നടന്ന പരിപാടിയിൽ കല്ലോടി സെന്റ് ജോസഫ്സ് യുപി സ്കൂൾ മാനേജർ ഫാ. സജി കോട്ടായിൽ അധ്യക്ഷത വഹിച്ചു. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി, എടവക ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് അഹമ്മദ് കുട്ടി ബ്രാൻ, ജില്ലാ പഞ്ചായത്ത് അംഗം കെ. വിജയൻ, ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ് കെ.വി. വിജോൾ, എടവക ഗ്രാമപ്പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഷിഹാബുദ്ദീൻ അയാത്ത്, ഗ്രാമപ്പഞ്ചായത്ത് അംഗങ്ങളായ ജംഷീറ ഷിഹാബ്,
ജോർജ് പടകൂട്ടിൽ, മാനന്തവാടി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ എം. സുനിൽ കുമാർ, മാനന്തവാടി ബ്ലോക്ക് പ്രോഗ്രാം ഓഫീസർ കെ.കെ. സുരേഷ്, നൂണ് മീൽ ഓഫീസർ പി.സി. സന്തോഷ്, പ്രധാനാധ്യാപകൻ ജോസ് പള്ളത്ത്, പിടിഎ പ്രസിഡന്റ് ജിനീഷ് തോമസ്, സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ എ.വി. ബ്രിജേഷ് ബാബു, പ്രധാനാധ്യാപകൻ പി.എ. ഷാജു എന്നിവർ പങ്കെടുത്തു.