ജെഎസ്ഒവൈഎ മലബാർ ഭദ്രാസന കലോത്സവം സമാപിച്ചു
1601779
Wednesday, October 22, 2025 5:57 AM IST
കണിയാന്പറ്റ: സെന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളിയിൽ നടന്ന ജെഎസ്ഒവൈഎ മലബാർ ഭദ്രാസന കലോത്സവത്തിൽ ബത്തേരി, മീനങ്ങാടി മേഖലകൾ ഒന്നാം സ്ഥാനം പങ്കിട്ടു. പുൽപള്ളി മേഖലയ്ക്കാണ് രണ്ടാം സ്ഥാനം. നീലഗിരി മേഖലയാണ് തൊട്ടുപിന്നിൽ. സമാപന സമ്മേളനം മലബാർ ഭദ്രാസനാധിപൻ ഡോ.ഗീർവർഗീസ് മോർ സ്തേഫാനോസ് ഉദ്ഘാടനം ചെയ്തു.
ജെഎസ്ഒവൈഎ മലബാർ ഭദ്രാസന സമിതി വൈസ് പ്രസിഡന്റ് ഫാ. എൽദോ പനച്ചിയിൽ അധ്യക്ഷത വഹിച്ചു. വിജയികൾക്കു ട്രോഫിയും മെമന്റോയും സർട്ടിഫിക്കറ്റും വിതരണം ചെയ്തു. വൈദിക സെക്രട്ടറി ഫാ. മത്തായിക്കുഞ്ഞ് ചാത്തനാട്ടുകുടി, മലബാർ ഭദ്രാസന സെക്രട്ടറി ഫാ. ബേസിൽ കരനിലത്ത്,
സണ്‍ഡേ സ്കൂൾ വൈസ് പ്രസിഡന്റ് ഫാ. ബേബി പൗലോസ് ഓലിക്കൽ, ഫാ. മത്തായി അതിരുന്പുഴയിൽ, ഫാ. എൽദോ മനയത്ത്, ഫാ. സിനു ചാക്കോ, ഫാ. അനൂപ്, ഫാ.ഷിൻസണ്‍ മത്തോക്കിൽ, ജെഎസ്ഒവൈഎ മലബാർ ഭദ്രാസന സെക്രട്ടറി കെ.പി. എൽദോസ് എന്നിവർ പ്രസംഗിച്ചു.