കൽപ്പറ്റ: കേരള പോലീസിലെ ഉന്നതർക്കെതിരേ ഉയർന്ന ആരോപണങ്ങൾ കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്ന് ആം ആദ്മി പാർട്ടി ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. കുറ്റാരോപിതരെ സർവീസിൽനിന്നു മാറ്റിനിർത്താനുള്ള ആർജവം മുഖ്യമന്ത്രി കാട്ടണം. ഭരണകക്ഷി എംഎൽഎ ഉന്നത പോലീസ് ഉദ്യോഗസ്ഥർക്കെതിരേ ഗൗരമേറിയ ആരോപണങ്ങളാണ് ഉന്നയിച്ചത്.
എന്നിട്ടും അവരെ സംരക്ഷിക്കുന്ന സർക്കാർ സമീപനം അനുചിതമാണ്. ക്രിമിനൽ കേസുകളിൽ അന്വേഷണം നേരിടുന്ന റിട്ട.ഐജി ലക്ഷ്മണയ്ക്ക് ട്രെയിനിംഗ് കോളജിൽ നൽകിയ നിയമനം റദ്ദാക്കണമെന്നും യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് ഡോ.എ.ടി. സുരേഷ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി പോൾസണ്‍ അന്പലവയൽ, മനു മത്തായി, ബാബു തച്ചറോത്ത്, ഗഫൂർ കോട്ടത്തറ, ഷെറിൻ റോയ് എന്നിവർ പ്രസംഗിച്ചു.