പുസ്തക പ്രകാശനം നടത്തി
1225273
Tuesday, September 27, 2022 10:59 PM IST
കൊല്ലം: ഇഗ്നേഷ്യസ് വിക്ടർ എഴുതിയ "ഹെൽമറ്റിന്റെ ഇടയിലെ കണ്ണുകൾ കണ്ടുള്ള തിരിച്ചറിയൽ' എന്ന പുസ്തകത്തിന്റെ പ്രകാശനം കെപിഎസി ലീലാകൃഷ്ണൻ ഇപ്ലോ ഇന്റർനാഷണൽ ജനറൽ സെക്രട്ടറി ക്യാപ്റ്റൻ ക്രിസ്റ്റഫർ ഡിക്കോസ്റ്റക്ക് നൽകി നിർവഹിച്ചു.
ജോർജ് എഫ്. സേവ്യർ വലിയവീടിന്റെ കോവിഡ്കാല പ്രവർത്തനങ്ങളുൾപ്പെടെ സാമൂഹ്യ, സാംസ്കാരിക, കലാ, കായിക, കാരുണ്യ പ്രവർത്തനങ്ങൾ ആണ് പുസ്തകത്തിൽ എഴുതിയിട്ടുള്ളത്.
യോഗത്തിൽ ജോർജ് എഫ് സേവ്യർ വലിയവീട്, കരുതൽ മ്യൂസിക് അക്കാദമി പ്രിൻസിപ്പൽ ബെറ്റ്സി എഡിസൺ, ഹിന്ദുസ്ഥാനി സംഗീത ഗുരു സബീഷ് ബാല, ജോയ് ആലുക്കാസ് മാനേജർ അരുൺ കുമാർ,ജോളി സിൽക്സ് അസ്സിസ്റ്റന്റ് മാനേജർ സന്തോഷ് കുമാർ ,പി ആർ ഒ വിശ്വേശ്വരൻ പിള്ള, വി കെയർ പാലിയേറ്റീവ് ജനറൽ സെക്രട്ടറി ജോസ്ഫിൻ ജോർജ് വലിയവീട്, സാമൂഹ്യ പ്രവർത്തകൻ ഷിബു റാവുത്തർ, ആർ ജെ പ്രവീൺ തിരുമുറ്റത്ത്,താര ഇഗ്നേഷ്യസ് എന്നിവർ പ്രസംഗിച്ചു.