മു​ൻ വി​രോ​ധം:​യു​വ​തി​യെ ആ​ക്ര​മി​ച്ച് പ​രി​ക്കേ​ൽ​പ്പി​ച്ച പ്ര​തി പി​ടി​യി​ൽ
Tuesday, September 27, 2022 11:06 PM IST
കൊല്ലം: മു​ൻ​വി​രോ​ധം നി​മി​ത്തം യു​വ​തി​യെ ആ​ക്ര​മി​ച്ച് മാ​ന​ഹാ​നി വ​രു​ത്താ​ൻ ശ്ര​മി​ച്ച പ്ര​തി പാ​രി​പ്പ​ള​ളി പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യി. പാ​രി​പ്പ​ള​ളി, മു​തു​പു​റ​ത്ത് സ​ജി ഭ​വ​നി​ൽ കി​ച്ചു എ​ന്ന സ​ജി​ത്ത് ആ​ണ് പോ​ലീ​സ് പി​ടി​യി​ൽ ആ​യ​ത്. നി​ര​വ​ധി ക്ര​മി​ന​ൽ കേ​സു​ക​ളി​ൽ പ്ര​തി​യാ​യ ഇ​യാ​ൾ​ക്കെ​തി​രെ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ പ​രാ​തി ന​ൽ​കി​യ​തി​ലു​ള​ള വി​രോ​ധ​ത്തി​ൽ കഴിഞ്ഞദിവസം വൈ​കുന്നേരം വീ​ട്ടു​മു​റ്റ​ത്ത് നി​ൽ​ക്കു​ക​യാ​യി​രു​ന്ന യു​വ​തി​യെ പ്ര​തി ക​ല്ലെ​ടു​ത്തെ​റി​ഞ്ഞ് പ​രി​ക്കേ​ൽ​പ്പി​ച്ചി​രു​ന്നു. ഇ​ത് ചോ​ദ്യം ചെ​യ്യ്ത​പ്പോ​ൾ പ്ര​തി അ​ക്ര​മാ​സ​ക്ത​നാ​യി ചീ​ത്ത വി​ളി​ച്ചു​കൊ​ണ്ട ് വീ​ട്ടി​ലേ​ക്ക് അ​തി​ക്ര​മി​ച്ച് ക​യ​റി ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു.
ദേ​ഹോ​പ​ദ്ര​വം ഏ​ൽ​പ്പി​ച്ചും വ​സ്ത്രം വ​ലി​ച്ച് കീ​റി​യും മാ​ന​ഹാ​നി വ​രു​ത്താ​ൻ ശ്ര​മി​ച്ച പ്ര​തി​ക്കെ​തി​രെ യു​വ​തി ന​ൽ​കി​യ പ​രാ​തി​യി​ൽ പാ​രി​പ്പ​ള​ളി പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്. ഇ​യാ​ൾ ഇ​തി​നു മു​ന്പും നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ പ്ര​തി​യാ​യി​ട്ടു​ള്ള​താ​ണ്. പാ​രി​പ്പ​ള്ളി പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ അ​ൽ​ജ​ബ്ബാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘ​മാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്.