കുമ്പളം സെന്റ് മൈക്കിൾസ് ദേവാലയത്തിൽ പാദുകാവൽ തിരുനാളിന് കൊടിയേറി
1225284
Tuesday, September 27, 2022 11:06 PM IST
കുണ്ടറ: കുമ്പളം സെന്റ് മൈക്കിൾസ് ദേവാലയത്തിൽ പാദുകാവൽ തിരുനാളിന് ഇടവക വികാരി ഫാ.ജോസ് സെബാസ്റ്റ്യൻ കൊടിയേറ്റി. ഒക്ടോബർ രണ്ടിന് സമാപിക്കും.
ഇന്നലെ വരെയുള്ള ദിവ്യബലിക്കും തിരുക്കർമങ്ങൾക്കും ഫാ. സേവ്യർ ലാസർ, ഫാ. ജോസ് സെബാസ്റ്റ്യൻ, ഫാ. റോബിൻസൺ, ഫാ. ഇർവിൻ, ഫാ. ജോബി ജോസ്, ഫാ. ജെസ്മോൻ ജെറമിയ, ഫാ. അരുൺ ആറാടൻ, ഫാ. ഷാജൻ ജോസഫ് എന്നിവർ നേതൃത്വം നൽകി.
ഇന്ന് രാവിലെ 6.30 ന് നടക്കുന്ന ദിവ്യബലിക്കും മധ്യാഹ്ന ദിവ്യബലിക്കും ഫാ. ജോസ് സെബാസ്റ്റ്യൻ, ഫാ. ഡെയ്ജു തോപ്പിൽ എന്നിവർ മുഖ്യകാർമ്മികരായിരിക്കും.
നാളെ മുതല്‍ ഒക്ടോബർ ഒന്നുവരെ ദിവ്യബലിക്കും തിരുകർമങ്ങൾക്കും ഫാ. സെബാസ്റ്റ്യൻ വാൾട്ടർ, ഫാ. ജോസ് സെബാസ്റ്റ്യൻ, ഫാ. ആന്റണി ടി.ജെ, ഫാ. ലെനിൻ, ഫാ. സ്റ്റീഫൻ സിൽവാനോസ് തുടങ്ങിയവർ മുഖ്യകാർമികത്വം വഹിക്കും.
ഒന്നിന് വൈകുന്നേരം അഞ്ചി ന് നടക്കുന്ന ആഘോഷമായ തിരുന്നാൾ വേസ്പരയ്ക്ക് മോൺ. വിൻസെന്റ് എസ്. ഡിക്രൂസ് മുഖ്യകാർമികനായിരിക്കും. ഫാ. കോളിൻ നെപ്പോളിയൻ വചനപ്രഘോഷണം നടത്തും. തുടർന്ന് ഭക്തിനിർഭരമായ തിരുന്നാൾ പ്രദക്ഷിണം.
രണ്ടിന് രാവിലെ 9.30 ന് എമിരത്തൂസ് ബിഷപ് ഡോ. സ്റ്റാൻലി റോമന്റെ മുഖ്യകാർമികത്വത്തിൽ ആഘോഷമായ തിരുന്നാൾ സമൂഹബലി. തുടർന്ന് ദുവ്യകാരുണ്യ പ്രദക്ഷിണവും സ്നേഹവിരുന്നും. വൈകുന്നേരം അഞ്ചി ന് ഫാ. ജോസ് സെബാസ്റ്റ്യന്റെ കാർമികത്വത്തിൽ കൃതജ്ഞതാ ബലിയും കൊടിയിറക്കവും നടക്കും.