സ്വകാര്യ ബസ് കണ്ടക്ടറെ കൈയേറ്റം ചെയ്ത പ്രതികളെ അറസ്റ്റ് ചെയ്തു
1227024
Sunday, October 2, 2022 11:24 PM IST
കൊട്ടാരക്കര: കൺസെഷനെ ചൊല്ലിയുള്ള തർക്കത്തെതുടർന്ന് കൊല്ലം-ചണ്ണപ്പേട്ട റൂട്ടിലോടുന്ന സ്വകാര്യ ബസിലെ കണ്ടക്ടറെ കൈയേറ്റം ചെയ്ത കേസിലെ പ്രതികളായ മൂന്നു പേരെ എഴുകോൺ പോലീസ് അറസ്റ്റ് ചെയ്തു.
തൃപ്പലഴികം പുത്തൻവിള വീട്ടിൽ മെൽവിൻ തോമസ് (23), തൃപ്പലഴികം പുത്തൻവിള വീട്ടിൽ വീട്ടിൽ വാവച്ചൻ തോമസ് (52), തൃപ്പലഴികം പുത്തൻവിള വീട്ടിൽ സജി ഭവനത്തിൽ സജി മോൻ (45) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
സ്വകാര്യ ബസിലെ കണ്ടക്ടറായ അനിൽകുമാറിനെയാണ് പ്രതികൾ ദേഹോപദ്രവം ഏൽപ്പിച്ചത്. ബസിൽ യാത്ര ചെയ്ത സജിമോന്റെ മകനോട് കണ്ടക്ടർ അപമര്യാദയായി പെരുമാറിയെന്ന് ആരോപിച്ചാണ് പ്രതികൾ ഇയാളെ മർദ്ദിച്ചത്.
എഴുകോൺ ഐഎസ്എച്ച്.ഒ റ്റി.എസ്. ശിവപ്രകാശ്, എസ്.ഐ അനീസ്, എസ്.ഐ വി.വി സുരേഷ്, എ.എസ്.ഐ ഷിബു, എസ്.സി.പി.ഒ ഗിരീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.