ആദ്യക്ഷരത്തിന് കൈപിടിച്ച് കളക്ടർ
1227547
Wednesday, October 5, 2022 10:43 PM IST
കൊല്ലം: ജില്ലാ കളക്ടറുടെ കൈപിടിച്ച് ആദ്യാക്ഷരം കുറിച്ച് കുഞ്ഞുങ്ങൾ. കരുനാഗപ്പള്ളിക്കാരൻ ദക്ഷിന് ആദ്യ ഊഴം. "അ' എഴുതാൻ അമ്മയുടെ മടിയിൽ ഇരുത്തി കളക്ടർ കൈപിടിച്ചപ്പോൾ ഒന്നൊമ്പരന്നു. പിന്നെ കളക്ടർ നൽകിയ മധുരം നുണഞ്ഞ് ദക്ഷ് ആദ്യാക്ഷരം കുറിച്ചു.
ജില്ലാ കളക്ടർ അഫ്സാന പർവീണിന്റെ ഔദ്യോഗിക വസതിയിലാണ് കരിക്കോട് സ്വദേശികളായ ഇഷാ മൻഹ, മുഹമ്മദ് അദിനാൻ, കരുനാഗപ്പള്ളി സ്വദേശി ദക്ഷ് തുടങ്ങിയവർ ആദ്യ അക്ഷരം കുറിച്ചത്.
ദക്ഷിണ നൽകി ആദ്യാക്ഷരം കുറിച്ച് മധുരം നുണഞ്ഞ് കളക്ടർക്കൊപ്പം സെൽഫിയുമെടുത്താണ് കുടുംബങ്ങൾ മടങ്ങിയത്.
വിജയദശമി ദിവസം കുരുന്നുകളെ അക്ഷര ലോകത്തേക്ക് കൈപിടിക്കുന്നത് ഏറെ സന്തോ ഷം നൽകുന്നതാണെന്ന് ജില്ലാ കളക്ടർ പറഞ്ഞു.