ക​ട​യ്ക്കോ​ട് വി​ശ്വം​ഭ​ര​ൻ പു​ര​സ്ക്കാ​രം; കൃ​തി​ക​ൾ ക്ഷ​ണി​ച്ചു
Wednesday, October 5, 2022 10:43 PM IST
കൊ​ട്ടാ​ര​ക്ക​ര: പ്ര​മു​ഖ കാ​ഥി​ക​നും സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ക​നു​മാ​യി​രു​ന്ന പ്ര​ഫ. ക​ട​യ്ക്കോ​ട് വി​ശ്വം​ഭ​ര​ന്‍റെ സ്മ​ര​ണാ​ർ​ഥം വി​ശ്വം​ഭ​ര​ൻ ഫൗ​ണ്ടേ​ഷ​ൻ ന​ൽ​കി വ​രു​ന്ന സാ​ഹി​ത്യ പു​ര​സ്ക്കാ​ര​ത്തി​ന് കൃ​തി​ക​ൾ ക്ഷ​ണി​ച്ചു. 2019 - 22 കാ​ല​യ​ള​വി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ച ക​വി​താ സ​മാ​ഹാ​ര​ങ്ങ​ൾ​ക്കാ​ണ് ഈ ​വ​ർ​ഷം അ​വാ​ർ​ഡ് ന​ൽ​കു​ന്ന​ത്. പു​സ്ത​ക​ത്തി​ന്‍റെ മൂ​ന്ന് പ്ര​തി​ക​ൾ വീ​തം ജ​ന​റ​ൽ സെ​ക്ര​ട്ട​റി, പ്ര​ഫ. ക​ട​യ്ക്കോ​ട് വി​ശ്വം​ഭ​ര​ൻ ഫൗ​ണ്ടേ​ഷ​ൻ, എ​ഴു​കോ​ൺ പി.​ഒ., കൊ​ല്ലം - 691505 എ​ന്ന വി​ലാ​സ​ത്തി​ൽ 15 - ന് ​മു​ൻ​പ് ത​പാ​ലി​ൽ അ​യ​ച്ചു ന​ൽ​ക​ണം.
23 - ന് ​എ​ഴു​കോ​ണി​ലെ വി​ശ്വം​ഭ​ര​ൻ സ്മൃ​തി മ​ണ്ഡ​പ​ത്തി​ൽ ന​ട​ക്കു​ന്ന മൂ​ന്നാ​മ​ത് അ​നു​സ്മ​ര​ണ സ​മ്മേ​ള​ന​ത്തി​ൽ പു​ര​സ്ക്കാ​രം സ​മ്മാ​നി​ക്കും. ക​വി ഡോ.​സി.​രാ​വു​ണ്ണി​യ്ക്കാ​ണ് ക​ഴി​ഞ്ഞ വ​ർ​ഷം പു​ര​സ്ക്കാ​രം ല​ഭി​ച്ച​ത്.