ഡോ.ആർ. മനു കമൽജിത്തിന് പുരസ്കാരം സമ്മാനിച്ചു
1244584
Wednesday, November 30, 2022 11:12 PM IST
കൊല്ലം: കൃഷിവകുപ്പിന്റെ ജില്ലാ പച്ചക്കറി വികസന പദ്ധതി പ്രകാരം മികച്ച വിദ്യാഭ്യാസ സ്ഥാപനമേധാവി വിഭാഗത്തിൽ പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഒന്നാം സ്ഥാനം ചാത്തന്നൂർ ശങ്കർ കോളജ് ഓഫ് ആർട്സ് ആൻഡ് സയൻസ് പ്രിൻസിപ്പാൾ ഡോ.ആർ. മനു കമൽജിത്തിന് ലഭിച്ചു.
അഞ്ചൽ പാം കൺവൻഷൻ സെന്റർ ഓയിൽ പാമിൽ നടന്ന ചടങ്ങിൽ മന്ത്രി പി.പ്രസാദ് പുരസ്കാരം സമ്മാനിച്ചു.
സ്ഥാപന മേധാവിയായി 2014ൽ ചുമതലയേറ്റതുമുതൽ എട്ടര ഏക്കറോളം കോളജ് കാന്പസിന്റെ കാടു പിടിച്ചു കിടന്ന ഭൂരിഭാഗം സ്ഥലവും കൃഷിവകുപ്പുമായി സഹകരിച്ച് പച്ചക്കറി തോട്ടവും വനം വകുപ്പിന്റെ സഹായത്തോടെ തണൽ വൃക്ഷങ്ങൾ നട്ടുപിടിപ്പിച്ചു. കൂടാതെ പുത്തൂർ ആയൂർവേദ കോളജുമായി സഹകരിച്ച് ഔഷധ സസ്യത്തോട്ടവും നിർമിച്ചു. പച്ചക്കറി വിപണനവും കോളജിൽ ലാഭകരമായി നടത്തി. 2018 -19 ലെ ഏറ്റവും മികച്ച പച്ചക്കറി തോട്ടത്തിന് ജില്ലാതലത്തിൽ സർക്കാരിന്റെ കൃഷി ക്ഷേമവകുപ്പിന്റെ രണ്ടാം സ്ഥാനം കോളജ് കരസ്ഥമാക്കിയിട്ടുണ്ട്.
സീറ്റൊഴിവ്
കൊല്ലം: എല്‍ബിഎസ് കൊല്ലം മേഖലാ കേന്ദ്രത്തില്‍ ഡാറ്റാ എന്‍ട്രി ആന്‍ഡ് ഓഫീസ് ഓട്ടേമേഷന്‍ കോഴ്സിലെ ഒഴിവുള്ള സീറ്റിലേക്ക് അപേക്ഷ ക്ഷണിച്ചു. എസ്എസ്എല്‍സിയാണ് യോഗ്യത. എസ്സി, എസ്ടി, ഒഇസി വിഭാഗങ്ങള്‍ക്ക് ഫീസാനുകൂല്യം. www.lbscentre. kerala.gov.in ല്‍ ഓണ്‍ലൈനായി അപേക്ഷിക്കാം. 0474 2970780.