മന്ത്രി അബ്ദുറഹ്മാൻ രാജിവയ്ക്കണം: ജനകീയ അവകാശ സമിതി
1244585
Wednesday, November 30, 2022 11:12 PM IST
കൊല്ലം: വിഴിഞ്ഞത്ത് അതിജീവന സമരം നടത്തുന്ന മത്സ്യ തൊഴിലാളികളെ രാജ്യദ്രോഹികൾ എന്ന് വിളിച്ച മന്ത്രി അബ്ദു റഹ്മാൻ ഫിഷറീസ് വകുപ്പ് ഒഴിയണമെന്നു ജനകീയ അവകാശ സമിതി യോഗം ആവശ്യപ്പെട്ടു. സമിതി പ്രസിഡന്റ് അഡ്വ. ഫാ. ജോസ് സെബാസ്റ്റ്യൻ മന്ത്രി ചരിത്രം മറക്കുന്നുവെന്ന് കുറ്റപ്പെടുത്തി.
2018-ലെ പ്രളയകാലത്തു കേരളത്തിന്റെ സൈന്യം എന്ന് വിളിച്ചവർ ഇപ്പോൾ ഇവരെ തള്ളിപ്പറയുന്നത് ആരുടെ താല്പര്യം സംരക്ഷിക്കനാണെന്ന് സമിതി കാര്യദർശി ഫാ. റൊമാൻസ് ആന്റണി ചോദിച്ചു. മന്ത്രിക്കു മമത തൊഴിലാളി സമൂഹത്തോടണോ അദാനി ഗ്രൂപ്പിനോടാണോ എന്ന് ജോസ് വിമൽരാജും ചോദ്യം ഉന്നയിച്ചു.
വീടുകളുടെ താക്കോൽ ദാനം ഇന്ന്
കൊല്ലം: ചിറ്റിലപ്പള്ളി ഫൗണ്ടേഷനും സത്യസായി ഓർഫനേജ് ട്രസ്റ്റ് കേരളയും സംയുക്തമായി ഇടമുളയ്ക്കൽ വെള്ളൂരിൽ നിർമിച്ച വീടുകളുടെ താക്കോൽദാനം ഇന്ന് നടക്കും.
വൈകുന്നേരം അഞ്ചിന് മന്ത്രി കെ.രാജൻ വീടുകളുടെ സമർപ്പണം നിർവഹിക്കും. പി.എസ്.സുപാൽ എംഎൽഎ അധ്യക്ഷത വഹിക്കും. എൻ.കെ.പ്രേമചന്ദ്രൻ എംപി മുഖ്യാതിഥിയായി പങ്കെടുക്കും. കെ.എൻ. ആനന്ദകുമാർ, ജോർജ് സ്ലീബ, കെ. ദീപക്, സി.കെ.രവി, വി.എസ്. റാണ എന്നിവർ സംബന്ധിക്കും.
സംശയ നിവാരണ സെമിനാർ ഇന്ന്
കൊല്ലം: ഇപിഎഫ് പെൻഷൻ സുപ്രീം കോടതി വിധിയുമായി ബന്ധപ്പെട്ട് കൊല്ലം പ്രസ് ക്ലബ്ബിൽ ഇന്ന് സെമിനാർ നടക്കും. കൊല്ലം പ്രസ് ക്ലബ്ബും സീനിയർ ജേർണലിസ്റ്റ് യൂണിയൻ ജില്ലാ ഘടകവും സംയുക്തമായി സംഘടിപ്പിക്കുന്ന സെമിനാർ രാവിലെ പത്തിന് എൻ.കെ. പ്രേമചന്ദ്രൻ എംപി ഉദ്ഘാടനംചെയ്യും. സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ ‘പെൻഷൻ പദ്ധതി നിർവഹണവും പ്രശ്നങ്ങളും' എന്ന വിഷയത്തിൽ നടക്കുന്ന ചർച്ചയിൽ പി.പ്രണവ്, ഓൾ എസ്.ഷാനവാസ്, ജി. അനി എന്നിവർ പങ്കെടുക്കും.