ഡ്രൈവർ ഓട്ടോറിക്ഷയ്ക്കുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ
1245075
Friday, December 2, 2022 1:57 AM IST
കുണ്ടറ: ഓട്ടോ റിക്ഷക്കുള്ളിൽ ഡ്രൈവറുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. പുനൂക്കന്നൂർ സ്വദേശി ഉണ്ണികൃഷ്ണനെയാണ് ഓട്ടോറിക്ഷയ്ക്കുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്. കുടുംബ വഴക്കിനെ തുടർന്ന് ആത്മഹത്യ ചെയ്തെന്നാണ് പ്രാഥമിക വിവരം. രാത്രി വീട്ടിൽ നിന്നും ഇറങ്ങിയ ഉണ്ണികൃഷ്ണൻ വിജനമായ സ്ഥലത്ത് ഓട്ടോറിക്ഷ നിർത്തി തീ കൊളുത്തുകയായിരുന്നു എന്നാണ് പോലീസിന് നിഗമനം. കുണ്ടറ നിന്നും അഗ്നിശമനസേന എത്തിയാണ് തീ അണച്ചത്.