കൊട്ടാരക്കര വൈദീക ജില്ല സൺഡേ സ്കൂൾ അധ്യാപക സംഗമം നടത്തി
1245187
Friday, December 2, 2022 11:16 PM IST
കൊട്ടാരക്കര: കൊട്ടാരക്കര വൈദീക ജില്ല അധ്യാപക സംഗമം വട കോട് സെന്റ് ജോൺസ് മലങ്കര സുറിയാനി കത്തോലിക്കാ ദേവാലായത്തിൽ നടത്തി.
വടക്കോട് ഇടവക വികാരി ഫാ.ജോഷ്വ പാറയിലിന്റെ പ്രാർഥനയോടു കൂടി ആരംഭിച്ച ഉദ്ഘാടന സമ്മേളനത്തിൽ ജില്ലാ സയറക്ടർ ഫാ.സിറിൽ മാവിനഴി കത്ത് അധ്യക്ഷ വഹിച്ചു. ജില്ലാ വികാരി ഫാ.ഗീവറുഗീസ് നെടിയത്ത് യോഗം ഉദ്ഘാടനം ചെയ്തു.
ഫാ. ഡാനിയേൽ ജീവൻ ഒഐസി, ഫാ.റിജോ ഒഐസി, ഫാ.ജോർജ് മേച്ചിരി മുകളിൽ എന്നിവർ പ്രസംഗിച്ചു. തുടർന്ന് ഫാ.ജോസഫ് പൂവത്തിൻ തറയിൽ ക്ലാസ് നയിച്ചു.
പരിപാടികൾക്ക് ജില്ലാ എക്സിക്യൂട്ടിവ് അംഗങ്ങളും വടകോട് ഇടവക വികാരി, പ്രഥമാധ്യാപകൻ, അധ്യാപകർഎന്നിവർ നേതത്വം നൽകി. പരിപാടികൾക്ക് എക്സിക്യൂട്ടീവ് അംഗങ്ങളായ ഷിനോ, ലാലി ചാക്കോ എന്നിവർ പ്രസംഗിച്ചു. 28 ഇടവകളിൽ നിന്നായി 200-ൽ പരം അധ്യാപകർ പങ്കെടുത്തു.