ചവറ ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവം തുടങ്ങി
1245770
Sunday, December 4, 2022 10:59 PM IST
ചവറ :ചവറ ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവം തുടങ്ങി.സംസ്ഥാന യുവജന ക്ഷേമ ബോർഡ്, ചവറ ബ്ലോക്ക് തല കേരളോത്സവം ശങ്കരമംഗലം സ്കൂൾ ഗ്രൗണ്ടിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് തുപ്പാശേരി ഉദ്ഘാടനം ചെയ്തു. ചവറ, പന്മന, തേവലക്കര, നീണ്ടകര, തെക്കുംഭാഗം പഞ്ചായത്തുകളിലെ നാനൂറ്റിഅറുപത്തിയഞ്ചു മത്സരാർഥികൾ വിവിധ ഇനങ്ങളിൽ മത്സരിക്കും.
ബ്ലോക്ക് പഞ്ചായത്ത് ഉപാധ്യക്ഷ സോഫിയ സലാം അധ്യക്ഷത വഹിച്ചു. ചവറ പഞ്ചായത്ത് പ്രസിഡന്റ് കെ. ബാബു, ജില്ലാ പഞ്ചായത്ത് മെമ്പർമാരായ എസ്. സോമൻ, സി. പി. സുധീഷ് കുമാർ, ജോസ് വിമൽരാജ്, എം. പ്രസന്നൻ ഉണ്ണിത്താൻ, നിഷാ സുനീഷ്, ജിജി. ആർ, സുമയ്യ അഷ്റഫ്, ആർ രതീഷ്, സജി അനിൽ, പ്രിയാ ഷിനു, ആൻസി ജോർജ്, ജോയി റോഡ്സ് എന്നിവർ പ്രസംഗിച്ചു.