ചാത്തന്നൂരിൽ നിന്ന് പമ്പ സർവീസ് ആരംഭിച്ചു
1245772
Sunday, December 4, 2022 10:59 PM IST
ചാത്തന്നൂർ : കെ എസ് ആർ ടി സി ചാത്തന്നൂർ ഡിപ്പോയിൽ നിന്നും പമ്പയിലേക്ക് സർവീസ് ആരംഭിച്ചു. എല്ലാ ദിവസവും വൈകുന്നേരം ആറിന് ചാത്തന്നൂർ ഡിപ്പോയിൽ നിന്നും പുറപ്പെടുന്ന ബസ് പരവൂർ പൊഴിക്കര ക്ഷേത്രം, പുറ്റിംഗൽ ക്ഷേത്രം, പുതക്കുളം ധർമ്മശാസ്താ ക്ഷേത്രം, ചിറക്കര ദേവീക്ഷേത്രം വഴി ഏഴിന് ചാത്തന്നൂർ ഭൂതനാഥക്ഷേത്രത്തിലെത്തുകയും അവിടെ നിന്ന് കൊട്ടാരക്കര വഴി പമ്പയിലേയ്ക്ക് പോകും. 232 രൂപയാണ് ചാത്തന്നൂർ - പമ്പ ടിക്കറ്റ് നിരക്ക്.
നിരവധി സംഘടനകളും അയ്യപ്പഭക്തസംഘങ്ങളും ക്ഷേത്ര ഭാരവാഹികളും ചാത്തന്നൂരിൽ നിന്ന് പമ്പ സർവീസ് വേണമെന്ന് ആവശ്യപ്പെട്ടു വരികയായിരുന്നു. മുൻ വർഷങ്ങളിൽ വൃശ്ചികം ഒന്നു മുതൽ ചാത്തന്നൂരിൽ നിന്നും പമ്പ സർവീസ് തുടങ്ങുമായിരുന്നു. ഇത്തവണ മാനേജ്മെന്റ് അനുമതി നല്കിയിരുന്നില്ല. ഈ വസ്തുതകൾ എംഎൽഎ മന്ത്രിയെ ബോധ്യപ്പെടുത്തിയതിനെ തുടർന്നാണ് സർവീസ് ആരംഭിക്കാൻ തീരുമാനമായത്.
ഉന്നത വിജയികൾക്ക് അവാർഡ്
കുണ്ടറ: കുണ്ടറ പള്ളിമുക്ക് വൈ എം എ ലൈബ്രറി ആൻഡ് റീഡിങ് റൂമിന്റെ ആഭിമുഖ്യത്തിൽ പരീക്ഷകളിൽ ഉന്നത വിജയം നേടിയവർക്ക് അവാർഡ് നൽകുന്നു. ലൈബ്രറി അംഗങ്ങൾ, അവരുടെ മക്കൾ എന്നിവർക്കാണ് അപേക്ഷിക്കാവുന്നത്. എസ് എസ് എൽ സി, പ്ലസ് ടു, മറ്റ് ഉയർന്ന പരീക്ഷകൾ പാസായവർക്ക് അപേക്ഷ നൽകാം. അസൽ സർട്ടിഫിക്കറ്റുകൾ സഹിതം വൈഎംഐ ഓഫീസിൽ അപേക്ഷ നൽകണമെന്ന് സെക്രട്ടറി ഫാ. ഗീ വർഗീസ് തരകൻ, പ്രസിഡന്റ് രാജു സക്കറിയ എന്നിവർ അറിയിച്ചു.