തു​റ​മു​ഖ പ്ര​ദേ​ശ​ത്ത് മീ​ന്‍​മാ​ര്‍​ക്ക​റ്റ് നി​ര്‍​മാ​ണം; സാ​ധ്യ​ത​ക​ള്‍ പ​രി​ശോ​ധി​ക്കും: ജി​ല്ലാ ക​ള​ക്ട​ര്‍
Sunday, December 4, 2022 11:36 PM IST
കൊല്ലം: തു​റ​മു​ഖ​പ്ര​ദേ​ശ​ത്ത് മീ​ന്‍​മാ​ര്‍​ക്ക​റ്റ് നി​ര്‍​മി​ക്കു​ന്ന​തി​നു​ള്ള സാ​ധ്യ​ത​ക​ള്‍ പ​രി​ശോ​ധി​ക്കു​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ര്‍ അ​ഫ്‌​സാ​ന പ​ര്‍​വീ​ണ്‍.
ഹാ​ര്‍​ബ​ര്‍ റോ​ഡി​ല്‍ ക​ച്ച​വ​ടം ന​ട​ത്തി​യി​രു​ന്ന തൊ​ഴി​ലാ​ളി​ക​ള്‍​ക്കാ​യി മാ​ര്‍​ക്ക​റ്റ് പ​ണി​യു​ന്ന​തി​ന്‍റെ സാ​ധ്യ​ത പ​രി​ശോ​ധി​ക്കാ​ന്‍ വാ​ടി-​ത​ങ്ക​ശേരി ഹാ​ര്‍​ബ​റു​ക​ള്‍ സ​ന്ദ​ര്‍​ശി​ക്കു​ക​യാ​യി​രു​ന്നു ക​ള​ക്ട​ര്‍.
 ജോ​ന​ക​പ്പു​റം, വാ​ടി തു​റ​മു​ഖ​ങ്ങ​ളു​ടെ മ​ധ്യേ​യു​ള്ള ഒ​ഴി​ഞ്ഞ പ്ര​ദേ​ശം പ​രി​ഗ​ണി​ക്കും. പു​തി​യ മാ​സ്റ്റ​ര്‍​പ്ലാ​ന്‍ ത​യാ​റാ​ക്കും. നി​യ​മ​സാ​ധ്യ​ത​ക​ളും പ​രി​ശോ​ധി​ക്കും.
സ്ഥ​ല​സൗ​ക​ര്യം ല​ഭ്യ​മാ​യാ​ല്‍ കൊ​ല്ലം കോ​ര്‍​പ്പ​റേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ആ​ധു​നി​ക സ​ജ്ജീ​ക​ര​ണ​ങ്ങ​ളോ​ടു​കൂ​ടി​യ മീ​ന്‍​മാ​ര്‍​ക്ക​റ്റ് തു​ട​ങ്ങു. മ​ത്സ്യ-​അ​നു​ബ​ന്ധ തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് ബു​ദ്ധി​മു​ട്ടാ​കാ​ത്ത​വി​ധ​മാ​കും നി​ര്‍​മാ​ണം. ഹാ​ര്‍​ബ​ര്‍​പ​രി​സ​ര​ത്തെ ശു​ദ്ധീ​ക​ര​ണ​പ്ര​വൃ​ത്തി​ക​ള്‍ കൂ​ടു​ത​ല്‍ കാ​ര്യ​ക്ഷ​മ​മാ​ക്കു​ന്ന​തി​ന് ഹ​രി​ത​ക​ര്‍​മ്മ​സേ​ന​യി​ലെ പ്ര​ത്യേ​ക​സം​ഘ​ങ്ങ​ളെ സ​ജ്ജ​മാ​ക്കും.
പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഏ​കോ​പി​പ്പി​ക്കു​ന്ന​തി​ന് വി​വി​ധ വ​കു​പ്പു​ക​ളെ ജി​ല്ലാ ക​ള​ക്ട​ര്‍ ചു​മ​ത​ല​പ്പെ​ടു​ത്തി.
കൊ​ട്ടാ​ര​ക്ക​ര ശ്രീ​ധ​ര​ൻ നാ​യ​ർ
അ​നു​സ്മ​ര​ണം
​കൊ​ട്ടാ​ര​ക്ക​ര: അ​ന​ശ്വ​ര ന​ട​ൻ കൊ​ട്ടാ​ര​ക്ക​ര ശ്രീ​ധ​ര​ൻ നാ​യ​രു​ടെ മു​പ്പ​ത്തി​ര​ണ്ടാം ച​ര​മ​വാ​ർ​ഷി​ക ദി​നാ​ച​ര​ണംനാളെ ​ന​ട​ക്കും.
കൊ​ട്ടാ​ര​ക്ക​ര ശ്രീ​ധ​ര​ൻ നാ​യ​ർ ഫൗ​ണ്ടേ​ഷ​നാ​ണ് ച​ട​ങ്ങു​ക​ൾ സം​ഘ​ടി​പ്പി​ച്ചി​ട്ടു​ള്ള​ത്.