വ്യാ​സാ​ സ്റ്റോ​ര്‍ ഉ​ദ്ഘാ​ട​നം ഇ​ന്ന്
Monday, December 5, 2022 10:59 PM IST
കൊല്ലം: ജി​ല്ല​യി​ലെ ര​ണ്ടാ​മ​ത്തെ മ​ത്സ്യ​ഫെ​ഡ് വ്യാ​സാ സ്റ്റോ​റി​ന്‍റെ ഉ​ദ്ഘാ​ട​നം ഇ​ന്ന് രാ​വി​ലെ 10ന് ​അ​ഴീ​ക്ക​ല്‍ ഫി​ഷിം​ഗ് ഹാ​ര്‍​ബ​ര്‍ ഗ്രൗ​ണ്ടി​ല്‍ മ​ത്സ്യ​ഫെ​ഡ് ചെ​യ​ര്‍​മാ​ന്‍ ടി.​മ​നോ​ഹ​ര​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. വ​ലി​യ ബോ​ട്ടു​ക​ള്‍​ക്ക് ആ​വ​ശ്യ​മാ​യ അ​നു​ബ​ന്ധ ഉ​പ​ക​ര​ണ​ങ്ങ​ള്‍ ല​ഭ്യ​മാ​ക്കു​ക​യാ​ണ് ല​ക്ഷ്യം. മ​ത്സ്യ​ഫെ​ഡ് ഭ​ര​ണ​സ​മി​തി അം​ഗം ജി. ​രാ​ജ​ദാ​സ് അ​ധ്യ​ക്ഷ​നാ​കും. മൈ​ക്രോ​ഫി​നാ​ന്‍​സ് വാ​യ്പ വി​ത​ര​ണം ഡോ. ​ദി​നേ​ശ​ന്‍ ചെ​റു​വാ​ട്ടും അ​പ​ക​ട ഇ​ന്‍​ഷു​റ​ന്‍​സ് വി​ത​ര​ണം ആ​ല​പ്പാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് യു. ​ഉ​ല്ലാ​സും നി​ര്‍​വ​ഹി​ക്കും. ആ​റാ​ട്ടു​പ്പു​ഴ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​ന്‍.​സ​ജീ​വ​ന്‍ ആ​ദ്യ​വി​ല്‍​പ​ന ന​ട​ത്തും. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം വ​സ​ന്ത ര​മേ​ഷ്, മ​ത്സ്യ​ഫെ​ഡ് ഭ​ര​ണ​സ​മി​തി അം​ഗം സ​ബീ​ന സ്റ്റാ​ന്‍​ലി, ജി​ല്ലാ മാ​നേ​ജ​ര്‍ എം.​നൗ​ഷാ​ദ്, മ​ത്സ്യ​ഫെ​ഡ് ഉ​ദ്യോ​ഗ​സ്ഥ​ര്‍, രാ​ഷ്ട്രീ​യ​ക​ക്ഷി നേ​താ​ക്ക​ള്‍, മ​ത്സ്യ​ത്തൊ​ഴി​ലാ​ളി യൂ​ണി​യ​ന്‍ അം​ഗ​ങ്ങ​ള്‍, അ​സോ​സി​യേ​ഷ​ന്‍ അം​ഗ​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ക്കും.