വിഴിഞ്ഞം സമരത്തിന് പിന്തുണ പ്രഖ്യാപിച്ചു
1246066
Monday, December 5, 2022 10:59 PM IST
പുനലൂർ: മത്സ്യത്തൊഴിലാളികൾ വിഴിഞ്ഞത്തു നടത്തി വരുന്ന സമരത്തിന് നെല്ലിപ്പള്ളി തിരുഹൃദയ യൂണിറ്റ് കത്തോലിക്കാ കോൺഗ്രസ് പിന്തുണ പ്രഖ്യാപിച്ചു. ചങ്ങനാശേരി അതിരൂപതാ സെക്രട്ടറി ടോണി .ജെ.കോയിത്ര ചടങ്ങ് ഉദ്ഘാടനം ചെയ്തു.
ഇടവക വികാരി ഫാ.രാജീവ് പാലക്കശേരി അധ്യക്ഷത വഹിച്ചു. അച്ചൻകുഞ്ഞ് വേങ്ങവിള, ബേബി പളളിയമ്പികുന്നേൽ , സിൻഹ സെബാസ്റ്റ്യൻ, റോജി തുടങ്ങിയവർ പ്രസംഗിച്ചു.
അഞ്ചല്‍ ഈസ്റ്റ് സ്കൂളില്‍
സ്കില്‍ ഡേ ദിനാചരണം
അഞ്ചല്‍ : അഞ്ചല്‍ ഈസ്റ്റ് സര്‍ക്കാര്‍ വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ സ്കില്‍ ഡേ ദിനാചരണത്തിന്റെ ഭാഗമായി പ്രദര്‍ശനമേള സംഘടിപ്പിച്ചു. സ്കൂളിലെ എന്‍എസ്ക്യുഎഫ് കോഴ്സുകള്‍ പഠിക്കുന്ന കുട്ടികളെ നേതൃത്വത്തില്‍ പഠനവുമായി ബന്ധപ്പെട്ട ഉല്പന്നങ്ങളും സേവനങ്ങളുമാണ് പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തിയത്.
സ്കൂളിലെ കരിയര്‍ ഗൈഡന്‍സ് ആന്റ് കൗണ്‍സിലിംഗ് സെല്ലിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പ്രദര്‍ശനം ഗ്രാമപഞ്ചായത്ത് അംഗം ജാസ്മിന് മഞ്ചൂര്‍ ഉദ്ഘാടനം ചെയ്തു. പിടിഎ വൈസ് പ്രസിഡന്റ് മഞ്ജുമോള്‍, എസ്എംസി ചെയര്മാന് മഞ്ചൂര്‍, വിഎച്ച്സി പ്രിന്‍സിപ്പല്‍ മിനി, പിടിഎ അംഗങ്ങള്‍, രക്ഷിതാക്കള്‍, വിദ്യാര്‍ഥി പ്രതിനിധികള്‍ അടക്കമുള്ളവര്‍ പങ്കെടുത്തു. രാവിലെ പത്തുമുതല്‍ വൈകുന്നേരം അഞ്ചുവരെ ആയിരുന്നു പ്രദര്‍ശനം.