എസ്എൻഡിപി യോഗം നിർമിച്ച വീടിന്റെ താക്കോൽ ദാനം നടത്തി
1246672
Wednesday, December 7, 2022 11:25 PM IST
ചാത്തന്നൂർ: വെള്ളാപ്പള്ളി നടേശന്റെ നേതൃത്വരജതജൂബിലിയോടനുബന്ധിച്ച് എസ്എൻഡിപി യോഗം ചാത്തന്നൂർ യൂണിയനും ആർ. ശങ്കർ മെമോറിയൽ പാരിപ്പള്ളി ഈസ്റ്റ് ശാഖയും ചേർന്ന് നിർമിച്ച വീടിന്റെ താക്കോൽ ദാനം നടത്തി. പാരിപ്പള്ളി എസ്എൻ ഡി പി ശാഖാംഗമായ ദേവരാജന് ആറ് ലക്ഷം രൂപ ചെലവാക്കിയാണ് വീട്നിർമിച്ചു നല്കിയത്.
വീടിന്റെ താക്കോൽ ദാനം യോഗം ജനറൽ സെക്രട്ടറി വെള്ളാപള്ളി നടേശൻ നിർവഹിച്ചു. യൂണിയൻ പ്രസിഡന്റ് ബി.ബി ഗോപകുമാർ, സെക്രട്ടറി കെ.വിജയകുമാർ, ബി. പ്രേമാനന്ദ്, ഡി. സജീവ്, കെ.സുജയ കുമാർ, വി. പ്രശാന്ത്, അനിൽ കടുക്കറ, പി.ഡി. വിജയൻ, ആലപ്പാട് ശശി, ശാന്തി കുമാർ യൂണിയൻ ഭാരവാഹികൾ, വിവിധ ശാഖാ പ്രതിനിധികൾ, മാനേജിങ്ങ് കമ്മിറ്റി അംഗങ്ങൾ, വനിതാ സംഘം പ്രവർത്തകർ തുടങ്ങി ഒട്ടനവധി അംഗങ്ങളും പങ്കെടുത്തു.