ബൈ​ക്കും സ്കൂ​ട്ട​റും കൂ​ട്ടി​യി​ടി​ച്ച് സ്കൂ​ട്ട​ർ യാ​ത്ര​ക്കാ​ര​ൻ മ​രി​ച്ചു
Tuesday, January 24, 2023 1:15 AM IST
പ​ര​വൂ​ര്‍: ബൈ​ക്കും സ്കൂ​ട്ട​റും കൂ​ട്ടി​യി​ടി​ച്ച് സ്കൂ​ട്ട​ര്‍ യാ​ത്രി​ക​ന്‍ മ​രി​ച്ചു. പൂ​ത​ക്കു​ളം പാ​റ​പ്പു​റം സ്വ​ദേ​ശി സി.​ആ​ര്‍. ഭ​വ​നി​ല്‍ അ​നി​ല്‍​കു​മാ​ർ (52) ണ് ​മ​രി​ച്ച​ത്. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി പ​ത്ത​ര​യോ​ടെ പൂ​ത​ക്കു​ളം ഡോ​ക്ട​ര്‍​മു​ക്കി​നു സ​മീ​പ​ത്താ​യി​രു​ന്നു അ​പ​ക​ടം.

പു​ത്ത​ന്‍​കു​ളം ഭാ​ഗ​ത്തേ​ക്കു പോ​വു​ക​യാ​യി​രു​ന്ന അ​നി​ല്‍​കു​മാ​റി​ന്‍റെ സ്കൂ​ട്ട​ര്‍ പ​ര​വൂ​ര്‍ ഭാ​ഗ​ത്തേ​ക്കു വ​ന്ന ബൈ​ക്കു​മാ​യി കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു. ഉ​ട​ന്‍ പാ​രി​പ്പ​ള്ളി ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലും തു​ട​ർ​ന്ന് കൊ​ല്ല​ത്തെ സ്വ​കാ​ര്യ മെ​ഡി​ക്ക​ൽ കോ​ള​ജി​ലും പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. പൂ​ത​ക്കു​ളം ഡോ​ക്ട​ര്‍​മു​ക്കി​ലെ സ്റ്റാ​ര്‍ ഫി​ലിം മേ​ക്കേ​ഴ്സ് സ്റ്റു​ഡി​യോ ഉ​ട​മ​യാ​ണ് അ​നി​ല്‍​കു​മാ​ര്‍. ഭാ​ര്യ: ഉ​ഷ. മ​ക്ക​ള്‍: അ​ഖി​ല്‍, അ​ക്ഷ​യ്.