ബ്യൂട്ടി പാർലർ കുത്തിതുറന്ന് മോഷണം: പ്രതി പിടിയിൽ
1262218
Wednesday, January 25, 2023 11:24 PM IST
കൊല്ലം: അഞ്ചാലുംമൂട് ജംഗ്ഷനിലുള്ള ബ്യൂട്ടി പാർലർ കുത്തിതുറന്ന് മോഷണം നടത്തിയ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. ബിഹാർ സ്വദേശിയായ നിധീഷ് കുമാർ (22) ആണ് അഞ്ചാലുംമൂട് പോലീസിന്റെ പിടിയിലായത്.
23ന് വെളുപ്പിന് ആണ് പ്രതി അഞ്ചാലുംമൂട് ജംഗ്ഷനിലുള്ള ബ്യൂട്ടി പാർലറിന്റെ പൂട്ട് പൊളിച്ച് അകത്ത് കടന്ന് മേശയിൽ സൂക്ഷിച്ചിരുന്ന 15000 രൂപ മോഷ്ടിച്ചത്. പിറ്റേന്ന് രാവിലെ സ്ഥാപനം തുറക്കാൻ എത്തിയപ്പോഴാണ് ഉടമ മോഷണവിവരം അറിയുന്നത്.
സമീപത്ത് തന്നെ ഉണ്ടായിരുന്ന മറ്റ് രണ്ട ് കടകൾ കൂടി പ്രതി കുത്തിത്തുറക്കാൻ ശ്രമിച്ചെങ്കിലും നടന്നിരുന്നില്ല. കടയുടമയുടെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ച പോലീസ് സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ പ്രതിയെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്യുകയായിരുന്നു.
ലൈഫ് മിഷൻ ഗുണഭോക്തൃ
സംഗമം നടത്തി
ചവറ :പന്മന ഗ്രാമപഞ്ചായത്ത് സമ്പൂർണ പാർപ്പിട സുരക്ഷാ പദ്ധതിയായ ലൈഫ് മിഷൻ 2020 ലിസ്റ്റിൽ ഉൾപ്പെട്ട എസ് സി ,ഫിഷറീസ് അംഗങ്ങളുടെ ഗുണഭോക്തൃ സംഗമം നടത്തി.
പാടിയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം ഷെമി നിർവഹിച്ചു. വൈസ് പ്രസിഡന്റ് മാമൂലയിൽ സേതുക്കുട്ടൻ അധ്യക്ഷനായി. ത്രിതല പഞ്ചായത്ത് വിഹിതം 80000, പഞ്ചായത്ത് ഹഡ്കോ വായ്പ വിഹിതം 220000, സംസ്ഥാന സർക്കാർ വിഹിതം ഒരു ലക്ഷം എന്നിങ്ങനെയാണ് ലൈഫിന്റെ വിഹിതം കണക്കാക്കിയിരിക്കുന്നത്.
സർക്കാർ നിശ്ചയിച്ച 420 സ്ക്വയർഫീറ്റ് വീടാണ് വെയ്ക്കേണ്ടത്. ചടങ്ങിൽ ജോർജ് ചാക്കോ, കൊച്ചറ്റയിൽ റഷീന, സുകന്യ, മല്ലയിൽ സമദ്, ശ്രീകല, ലിൻസി ലിയോൺ, സൂറത്ത് സക്കീർ, ഹൻസിയ, രാജീവ് കുഞ്ഞ് മണി, ഷംനാറാഫി എന്നിവർ പ്രസംഗിച്ചു.