അ​രി​ന​ല്ലൂ​ർ സെ​ന്‍റ് ജോ​ർ​ജ് പ​ള്ളി​യി​ൽ കൊ​ൺ​ഫ്രി​യ തി​രു​നാ​ൾ നാ​ളെ മുതൽ
Friday, January 27, 2023 11:14 PM IST
തേ​വ​ല​ക്ക​ര: അ​രി​ന​ല്ലൂ​ർ സെ​ന്‍റ്് ജോ​ർ​ജ് ദേ​വാ​ല​യ​ത്തി​ലെ വ്യാ​കു​ല​മാ​താ​വി​ന്‍റെ കൊ​ൺ​ഫ്രി​യ തി​രു​നാ​ളി​ന് നാ​ളെ വൈ​കുന്നേ രം 4.30ന് ​ഇ​ട​വ​ക വി​കാ​രി ഫാ.​ടി.​ജെ.​ആ​ന്‍റ​ണി കൊ​ടി​യേ​റ്റും. ഫെ​ബ്രു​വ​രി അഞ്ചിന് ​സ​മൂ​ഹ​ബ​ലി​യോ​ടെ സ​മാ​പി​ക്കു​മെ​ന്ന് പ്ര​സിദേ​ന്തി അ​നി​ൽ ജോ​സ് അ​ല​ക്സാ​ണ്ട​ർ പു​ളി​മൂ​ട്ടി​ൽ അ​റി​യി​ച്ചു.
നാ​ളെ പു​ന​ലൂ​ർ രൂ​പ​ത സെ​ക്ര​ട്ട​റി ഫാ.​ജെ​സ്റ്റി​ൻ സ​ഖ​റി​യ മു​ഖ്യ​കാ​ർ​മി​ക​നാ​കും. പു​ന​ലൂ​ർ രൂ​പ​താ പ്രൊകൂ​റേ​റ്റ​ർ ഫാ.​അ​ജീ​ഷ് ക്ലീ​റ്റ​സ് വ​ച​ന പ്ര​ഘോ​ഷ​ണം ന​ട​ത്തും
30-ന് ​രാ​വി​ലെ 6.30-ന് ​ദി​വ്യ​ബ​ലി വൈ​കുന്നേരം അഞ്ചിന് ​ജ​പ​മാ​ല, ലി​റ്റി​നി ആറിന് ​ബൈ​ബി​ൾ ക​ൺ​വ​ൻ​ഷ​ൻ തി​രു​വ​ന​ന്ത​പു​രം എ​ഫ്ഫാ​ത്ത മി​നി​സ്ട്രീ​സ് ഫാ ​ജോ​സ​ഫ് എ​ൽ​ക്കി​ൻ ന​യി​ക്കും. 31 നും ​ഫെ​ബ്രു​വ​രി ഒന്നിനും ​രാ​വി​ലെ 6.30ന് ​ദി​വ്യ​ബ​ലി, വൈ​കുന്നേരം അഞ്ചിന് ​ജ​പ​മാ​ല, ലി​റ്റി​നി, ആറിന് ​ബൈ​ബി​ൾ ക​ൺ​വ​ൻ​ഷ​ൻ.
സ​മ​ർ​പ്പ​ണ തി​രു​നാ​ൾ ദി​ന​മാ​യ രണ്ടിന് രാ​വി​ലെ 6.30ന് ​തി​രി ആ​ശീ​ർ​വാ​ദം, പ്ര​ദ​ക്ഷി​ണം, ദി​വ്യ​ബ​ലി, വൈകുന്നേരം ആറിന് ബൈ​ബി​ൾ ക​ൺ​വ​ൻ​ഷ​ൻ.
മൂന്നിന് ​രാ​വി​ലെ 6.30ന് ​ല​ക് തോ​റ​ൻമാ​രെ വാ​ഴി​ക്ക​ൽ, പ്ര​ദ​ക്ഷി​ണം, ദി​വ്യ​ബ​ലി, വൈ​കുന്നേരം നാലിന് ​സ​ന്ത​മേ​ശ, ആഞ്ചിന് ജ​പ​മാ​ല, ലി​റ്റി​നി, മേ​ശ​ക്കാ​രെ വാ​ഴി​ക്ക​ൽ കു​ടും​ബാ​ർ​ച്ച​ന.
നാലിന് രാ​വി​ലെ 6.30 ന് ​ദി​വ്യ​ബ​ലി, വൈ​കുന്നേരം 4.30ന് ​സാ​യാ​ഹ്ന പ്രാ​ർ​ഥ​ന. ഫാ. ​ഡാ​നി​യേ​ൽ നെ​ൽ​സ​ൺ മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും ഫാ.​ജോ​ൺ സാം​സ​ൺ വ​ച​നം പ്ര​ഘോ​ഷ​ണം ന​ട​ത്തും. തു​ട​ർ​ന്ന് ഭ​ക്തി​നി​ർ​ഭ​ര​മാ​യ പ്ര​ദ​ക്ഷി​ണം.അഞ്ചിന് രാ​വി​ലെ ഏഴി ന് ​ദി​വ്യ​ബ​ലി, 10.30 ന് ​തി​രു​നാ​ൾ സ​മൂ​ഹ​ബ​ലി. ഫാ.​മ​നോ​ജ് ആ​ന്‍റണി മു​ഖ്യ​കാ​ർ​മി​ക​നാ​കും. ഫാ.​ജോ​ൺ പോ​ൾ ചാ​ൾ​സ് വ​ച​നം പ്ര​ഘോ​ഷ​ണം ന​ട​ത്തും. ദി​വ്യ​കാ​രു​ണ്യ ആ​ശീ​ർ​വാ​ദം, കൊ​ടി​യി​റ​ക്ക്, തു​ട​ർ​ന്ന് പ്ര​സി' ദേ​ന്തി​യെ വാ​ഴി​ക്ക​ൽ തി​രു​നാ​ൾ സമാപിക്കും.