കെ.എം. അലിയുടെ നിര്യാണത്തിൽ അനുശോചനം
1263084
Sunday, January 29, 2023 10:36 PM IST
ഉടുന്പന്നൂർ: പഞ്ചായത്ത് മുൻ പ്രസിഡന്റും മുസ്ലീം ലീഗ് നേതാവുമായിരുന്ന കെ.എം. അലിയുടെ നിര്യാണത്തിൽ അനുശോചിച്ച് ഉടുന്പന്നൂരിൽ സർവകക്ഷി യോഗം നടത്തി. പി.എൻ.നൗഷാദ് അധ്യക്ഷത വഹിച്ചു. ഡിസിസി പ്രസിഡന്റ് സി.പി. മാത്യു, പഞ്ചായത്ത് പ്രസിഡന്റ് എം. ലതീഷ്, കെപിസിസി മുൻ ജനറൽ സെക്രട്ടറി റോയി കെ. പൗലോസ്, എസ്.എം. ഷരീഫ്, കെ.എ. മാഹിൻ, കെ. സുരേഷ്ബാബു, പി.എം. ഓനച്ചൻ, ടോമി കൈതവേലി, എ.വി. ജോർജ്, മുരളി, സോമി പുളിക്കൽ, മനോജ് തങ്കപ്പൻ, ടി.കെ. നവാസ്, പി.എൻ. സീതി എന്നിവർ പ്രസംഗിച്ചു.
മന്ത്രി റോഷി അഗസ്റ്റിൻ, ഡീൻ കുര്യാക്കോസ് എംപി, പി.ജെ. ജോസഫ് എംഎൽഎ, മുസ്ലീം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ, ദേശീയ സെക്രട്ടറി അബ്ദുൾ സമദ് സമദാനി എംപി, നജീബ് കാന്തപുരം എംഎൽഎ, മുൻ എംഎൽഎ പി.സി. ജോർജ് തുടങ്ങിയവർ അനുശോചിച്ചു.