പ​ട്ട​ത്താ​നം ഗ​വ. യു ​പി സ്കൂ​ളി​ൽ ക​ല​ണ്ട​ർ പ്ര​കാ​ശ​നം ഇന്ന്
Sunday, January 29, 2023 11:11 PM IST
കൊല്ലം: ല​ഹ​രി​മു​ക്ത കേ​ര​ളം എ​ന്ന ആ​ശ​യ പ്ര​ച​ര​ണാ​ർ​ഥം പ​ട്ട​ത്താ​നം ഗ​വ.എ​സ് എ​ൻ ഡി ​പി യു ​പി​സ്കൂ​ൾ വി​ദ്യാ​ർ​ഥിക​ൾ ല​ഹ​രി​മു​ക്ത കാ​മ്പ​യി​നി​ലു​ൾ​പ്പെ​ടു​ത്തി ത​യാ​റാ​ക്കി​യ സ്കൂ​ൾ ക​ല​ണ്ട​ർ ഉ​ണ​ർ​വ് 2023 ഇ​ര​വി​പു​രം എം ​എ​ൽ എ ​എം നൗ​ഷാ​ദ് ജ​നു​വ​രി ഇന്ന് രാ​വി​ലെ 10.30 ന് ​പ്ര​കാ​ശ​നം ചെ​യ്യും.​ പൊ​തു​മ​രാ​മ​ത്ത് സ്റ്റാ​ന്‍റിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ജി ​ഉ​ദ​യ​കു​മാ​ർ ക​ല​ണ്ട​ർ ഏ​റ്റു​വാ​ങ്ങും.
അ​സി​സ്റ്റ​ന്‍റ് പോലീ​സ് ക​മ്മീ​ഷ​ണ​ർ എ ​അ​ഭി​ലാ​ഷ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. വ​ട​ക്കേ​വി​ള ഡി​വി​ഷ​ൻ കൗ​ൺ​സി​ല​ർ എ​സ് ശ്രീ​ദേ​വി​യ​മ്മ അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ന്ന യോ​ഗ​ത്തി​ൽ പ്ര​ഥ​മാ​ധ്യാ​പ​ക​ൻ വി ​വി​ജ​യ​കു​മാ​ർ പ്രസംഗി​ക്കും.
പ്രീ ​പ്രൈ​മ​റി വി​ഭാ​ഗം കു​ട്ടി​ക​ളു​ടെ ക​ലാ​മേ​ള -കു​ട്ടി​ക്കി​ലു​ക്കം 23 വി​ദ്യാ​ഭ്യാ​സ കാ​യി​ക സ്റ്റാ​ന്‍റിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പെ​ഴ്സ​ൺ എ​സ് സ​വി​താ​ദേ​വി ഉ​ദ്ഘാ​ട​നം ചെ​യ്യും. അ​മ്മ​ൻ​ന​ട ഡി​വി​ഷ​ൻ കൗ​ൺ​സി​ല​ർ പ്രേം ​ഉ​ഷാ​ർ, പി ​ടി എ ​പ്ര​സി​ഡ​ന്‍റ് എ​സ് ഷൈ​ലാ​ൽ, കൊ​ല്ലം ഉ​പ​ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ർ ആ​ന്‍റണി പീ​റ്റ​ർ , സീ​നി​യ​ർ അ​സി​സ്റ്റ​ന്‍റ് ജ്യോ​തി പി ​എ​ൽ, സ്കൂ​ൾ ലീ​ഡ​ർ അ​യി​ഷ എ​സ് ജെ, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി ബി ​ന​ജു ​എ​ന്നി​വ​ർ പ്രസംഗിക്കും. കി​ഡ്സ് ഫെ​സ്റ്റ്‌ കു​ട്ടി​ക്കി​ലു​ക്ക​ത്തി​ൽ പ്രീ ​പ്രൈ​മ​റി വി​ദ്യാ​ർ​ഥിക​ളു​ടെ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും അ​വാ​ർ​ഡു​ദാ​ന​വും ന​ട​ക്കും. ച​ട​ങ്ങി​നോ​ട​നു​ബ​ന്ധി​ച്ച് സ്കൂ​ൾ മാ​തൃ​സ​മി​തി ഫു​ഡ് ഫെ​സ്റ്റും സം​ഘ​ടി​പ്പി​ക്കും.