ഇന്ധന സെസ് വർധന ഉടൻ പിൻവലിക്കണം
1265451
Monday, February 6, 2023 11:07 PM IST
കുണ്ടറ: സാധാരണക്കാരുടെ ജീവിതം കൂടുതൽ ദുരിതത്തിലേക്ക് തള്ളിവിടുന്നതും എല്ലാ രംഗത്തും ക്രമാതീതമായി വിലക്കയറ്റമുണ്ടാക്കുന്നതുമാണ് സംസ്ഥാന ബജറ്റിൽ പ്രഖ്യാപിച്ച രണ്ടുരൂപ ഇന്ധന സെസെന്നും അതിനാൽ വർധിപ്പിച്ച സെസ് ഉടൻ പിൻവലിക്കണമെന്നും കുണ്ടറ പൗരവേദി ആവശ്യപ്പെട്ടു. ഈ ബജറ്റിലും കുണ്ടറ മേല്‍പാലം അവഗണിച്ച സർക്കാർ നടപടി അപലപനീയമാണ്. ഗതാഗതക്കുരുക്കുമൂലം ജനം പതിറ്റാണ്ടുകളായി വീർപ്പുമുട്ടിക്കഴിയുന്ന കുണ്ടറയിൽ റെയിൽവേ മേല്‍പാല നിർമാണം ആരംഭിക്കാതെ ഇനിയും അനന്തമായി നീട്ടിക്കൊണ്ടു പോകുന്നതിൽ പൗരവേദിയോഗം ആശങ്ക രേഖപ്പെടുത്തുകയും ജനകീയ പ്രക്ഷോഭം നടത്താൻ തീരുമാനിക്കുകയും ചെയ്തു.
പ്രസിഡന്റ് പ്രഫ.ഡോ.വെള്ളിമണ്‍ നെൽസന്റെ അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.വി മാത്യു, ഇ.ശശിധരൻപിള്ള, മണിചീരങ്കാവിൽ, ഡോ. എസ്.ശിവദാസൻപിള്ള, എം.മണി, പ്രഫ. എസ്. വർഗീസ്, റ്റി. എ അൽഫോണ്‍സ്, വി.അബ്ദുൽ ഖാദർ, ജി.ബാബുരാജൻ തുടങ്ങിയവർ പ്രസംഗിച്ചു.