നിബോധിത പരിശീലന ക്ലാസ് ആരംഭിച്ചു
1265457
Monday, February 6, 2023 11:07 PM IST
കുണ്ടറ: ജില്ലാ പഞ്ചായത്തിന്റേയും പട്ടികജാതി വികസന വകുപ്പിന്റേയും നേതൃത്വത്തിൽ നൽകുന്ന സൗജന്യ പി എസ് സി പരീക്ഷ പരിശീലന ക്ലാസുകൾ കുണ്ടറ നാന്തിരിക്കൽ അക്കാദമിയിൽ പെരിനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ദിവ്യ ജയകുമാർ ഉദ്ഘാടനം ചെയ്തു.
പ്രഫ.ഡോ. വെള്ളിമൺ നെൽസൺഅധ്യക്ഷത വഹിച്ചു. പെരിനാട് ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മുഹമ്മദ് ജാഫി, നീലേശ്വരം സദാശിവൻ, ഭാരതീയ ദളിത് കോൺഗ്രസ് കുണ്ടറ ബ്ലോക്ക് പ്രസിഡന്റ് എൻ പത്മലോചനൻ തുടങ്ങിയവർ പ്രസംഗിച്ചു.
വിദ്യാർഥികൾക്ക് മേശയും
കസേരയും വിതരണം ചെയ്തു
കരുനാഗപ്പള്ളി: തൊടിയൂർ ഗ്രാമപഞ്ചായത്തിൽ പട്ടികജാതി വിഭാഗത്തിൽപ്പെട്ട വിദ്യാർഥികൾക്ക് മേശയും കസേരയും വിതരണം ചെയ്തു. പഞ്ചായത്തിലെ ഇരുനൂറ്റി പതിനഞ്ച് കുട്ടികൾക്കാണ് മേശയും കസേരയും വിതരണം ചെയ്തത്. ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡന്റ് സലിം മണ്ണേൽ വിതരണോദ്ഘാടനം നിർവഹിച്ചു.
സ്ഥിരംസമിതി അധ്യക്ഷ ഷബ്ന ജവാദ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ബി.ആർ ബിന്ദു, സ്ഥിരംസമിതി അധ്യക്ഷ കെ. ശ്രീകല, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ തൊടിയൂർ വിജയൻ, സഫീന അസീസ്, കെ ധർമദാസ്, തൊടിയൂർ വിജയകുമാർ, എൽ സുനിത, എച്ഛ്. എം. അനിത എന്നിവർ പ്രസംഗിച്ചു.