നി​യ​ന്ത്ര​ണം വി​ട്ട സ്‌​കൂ​ട്ട​ര്‍ മ​റി​ഞ്ഞ് യു​വാ​വ് മ​രി​ച്ചു
Tuesday, February 7, 2023 1:17 AM IST
ച​വ​റ : ദേ​ശീ​യ​പാ​ത​യി​ല്‍ നി​യ​ന്ത്ര​ണം വി​ട്ട സ്‌​കൂ​ട്ട​ര്‍ മ​റി​ഞ്ഞ് യു​വാ​വ് മ​രി​ച്ചു. പ​ന്മ​ന വ​ട​ക്കും​ത​ല മേ​ക്ക് തൊ​ടി​യി​ല്‍ മേ​ല്‍ വി​ജ​യ​കൃ​ഷ്ണ​ന്‍റേ​യും പ്രീ​ത​യു​ടെ​യും മ​ക​ന്‍ ശ്രീ​ക്കു​ട്ട​നാ​ണ് (22) മ​രി​ച്ച​ത്. ഇ​ട​പ്പ​ള്ളി​ക്കോ​ട്ട​യ്ക്ക് സ​മീ​പം തി​ങ്ക​ളാ​ഴ്ച പു​ല​ര്‍​ച്ചെ​യാ​യി​രു​ന്നു അ​പ​ക​ടം. സ​മീ​പ​ത്തെ ക്ഷേ​ത്ര​ത്തി​ലെ ഉ​ത്സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ചു​ള്ള ക​ലാ പ​രി​പാ​ടി ക​ണ്ടി​ട്ട് വീ​ട്ടി​ലേ​ക്ക് സ്‌​കൂ​ട്ട​റി​ല്‍ വ​രു​ന്ന​തി​നി​ട​യി​ല്‍ നി​യ​ന്ത്ര​ണം വി​ട്ട സ്‌​കൂ​ട്ട​ര്‍ മ​റി​യു​ക​യാ​യി​രു​ന്നു. ബം​ഗ​ളൂ​രു​വി​ൽ ബി​എ​സ്‌​സി ന​ഴ്‌​സിം​ഗ് നാ​ലാം വ​ര്‍​ഷം പ​ഠി​ക്കു​ക​യാ​യി​രു​ന്ന ശ്രീ​ക്കു​ട്ട​ന്‍ ഇ​ന്ന​ലെ ബം​ഗ​ളൂ​രൂ​വി​ലേ​ക്ക് പോ​കാ​നി​രി​ക്ക​വേ​യാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​ത്.