സമഗ്ര മേഖലയ്ക്കും പ്രധാന്യം നല്കി ചവറ ബ്ലോക്ക് പഞ്ചായത്ത് ബജറ്റ്
1279717
Tuesday, March 21, 2023 10:55 PM IST
ചവറ: സമഗ്ര മേഖലകളിലും പ്രധാന്യം നല്കി ചവറ ബ്ലോക്ക് പഞ്ചായത്ത് ബജറ്റ് അവതരിപ്പിച്ചു.പ്രസിഡന്റ്് സന്തോഷ് തുപ്പാശേരി അധ്യക്ഷനായി. വൈസ് പ്രസിഡന്റ് സോഫിയ സലാം 472356026 രൂപ വരവും 470631426-രൂപ ചെലവും 1724600 രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റാണ് അവതരിപ്പിച്ചത്.
ആരോഗ്യ മേഖലക്ക് കൂടുതല്‍ കരുതലും പ്രാധാന്യവും നല്‍കും. ആഹാരമാണ് ഔഷധം എന്ന ആപ്ത വാക്യത്തെ അടിസ്ഥാനപ്പെടുത്തി കാര്‍ഷിക മേഖലയിലും വിപ്ലവകരമായ മാറ്റം വരുത്തുന്നതിനൊപ്പം പുഷ്പക്കൃഷി വ്യാപകമാക്കുന്നതിന്റെ ഭാഗമായി പുഷ്പവാടി പദ്ധതി നടപ്പിലാക്കും.
ക്ഷീരകര്‍ഷകര്‍ക്ക് എല്ലാ മാസവും പാല് സബ്സിഡി എന്ന ലക്ഷ്യം വെച്ചു കൊണ്ട് ക്ഷിരമേഖലയെ പുഷ്ടിപ്പെടുത്തും.
ബ്ലോക്ക് പഞ്ചായത്ത് നിയന്ത്രണത്തിലുള്ള ആശുപത്രികളില്‍ മാലിന്യം സംസ്കരണ പദ്ധതികള്‍ക്കായി 50- ലക്ഷം രൂപ വകയിരുത്തിയതിനൊപ്പം ഹരിത കര്‍മ സേനയെ ശാക്തീകരിച്ച് കൊണ്ട് സമ്പൂര്‍ണ പ്ലാസ്റ്റിക് രഹിത ബ്ലോക്ക് പഞ്ചായത്തായി മാറ്റും.
ഭിന്നശേഷിക്കാര്‍ക്കായി വിനോദ വിമാന യാത്രയും ഭിന്നശേഷി കലോത്സവും സംഘടിച്ചിച്ച് ഇവരെ സമൂഹത്തോട് ചേര്‍ത്ത് നിര്‍ത്തുന്നതിനായി പദ്ധതികള്‍ ആവിഷ്കരിച്ചിട്ടുണ്ട്.പട്ടികജാതി വികസനത്തിനായി 70-ലക്ഷം രൂപ വകയിരുത്തി.കലാ സാംസ്കാരിക കായിക വിദ്യാഭ്യാസത്തിന് പ്രാധാന്യം നല്കി കൊണ്ട് 10 ലക്ഷം രൂപ വകയിരുത്തി. സമ്പൂര്‍ണ പാര്‍പ്പിട പദ്ധതി ലക്ഷ്യത്തിലെത്തിക്കുന്ന പദ്ധതികള്‍ക്കായി തുക മാറ്റി വെച്ചിട്ടുണ്ട്.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ അഡ്വ. സുരേഷ് കുമാർ, തങ്കച്ചി പ്രഭാകരൻ, എം.ഷമി, സിന്ധു, സ്ഥിരം സമിതി അധ്യക്ഷരായ എം. പ്രസന്നൻ ഉണ്ണിത്താൻ, ജോസ് വിമൽരാജ്, നിഷാ സുനീഷ്, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ഷാജി.എസ് പള്ളിപ്പാടൻ, ജിജി. ആർ, പ്രിയാ ഷിനു, സുമയ്യ അഷ്റഫ്, സജി അനിൽ, ആർ.രതീഷ്, സീനത്ത്, ജോയി ആന്റണി, സെക്രട്ടറി ജോയ് റോഡ്സ്, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ ബഡ്ജറ്റ് സമ്മേളനത്തിൽ പങ്കെടുത്തു.